Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts
Saturday, June 16, 2012
കുട
Labels:
കവിത,
ബ്ലൊഗ് കവിത,
യൂസുഫ്പ,
വർഷമേഘങ്ങൾ
Wednesday, March 21, 2012
“വനദിനവും കവിതാദിനവും”....
വനദിനവും കവിതാദിനവും വന്നു
ഒരു കരിദിനം പോലെ.
പെരാലും ആര്യവേപ്പും വേളികൊണ്ടു,
ചേരുംപടി ചേർക്കാത്ത കവിത പോലെ.
മരം വേരോടെ പിഴുതെടുത്തു
തലകീഴായ് നട്ടു കോൺക്രീറ്റ് വനങ്ങളിൽ.
മഹാസൃഷ്ടിയെന്നും മഹാശില്പമെന്നും
വാനോളം പുകഴ്ത്തി വനദിനം
സോമരസപ്രതാപവും,പ്രധാനവുമായി.
ഇല്ല കവിത വൃത്തമില്ലാതെ, ഈണമില്ലാതെ
ഉണ്ട് കവിത വൃത്തമില്ലാതെ, ഈണമില്ലാതെ
പെറ്റമ്മയെ പുലയാട്ടുപറയും കാലമല്ലോ..?
തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയും
ആശാനും ഉള്ളൂരും വള്ളത്തോളും
ഇടശ്ശേരി ചങ്ങമ്പുഴ ഇടപ്പള്ളിയും
ഒ എന്‍ വി വയലാര്‍ യൂസഫലിയും
സുഗതകുമാരിയും കടമ്മനിട്ടയും
അറിയപ്പെടാകവി ബാലചന്ദ്രൻ മുല്ലശ്ശേരിയും
നട്ടു നല്കിയ കാവ്യമരം
പൂത്തുലഞ്ഞതും സൗരഭ്യം പകർന്നതും പോയ കാലമല്ല.
ആശാനും ഉള്ളൂരും വള്ളത്തോളും
ഇടശ്ശേരി ചങ്ങമ്പുഴ ഇടപ്പള്ളിയും
ഒ എന്‍ വി വയലാര്‍ യൂസഫലിയും
സുഗതകുമാരിയും കടമ്മനിട്ടയും
അറിയപ്പെടാകവി ബാലചന്ദ്രൻ മുല്ലശ്ശേരിയും
നട്ടു നല്കിയ കാവ്യമരം
പൂത്തുലഞ്ഞതും സൗരഭ്യം പകർന്നതും പോയ കാലമല്ല.
നെഞ്ചേറ്റി കനി ഭക്ഷിച്ച് വാമൊഴി പാടി
സച്ചിദാനന്ദനും വിനയചന്ദ്രനും
ചുള്ളിക്കാടും വിജയലക്ഷ്മിയും
ജ്യോതിബായിയും ഗീതാരാജനും ചാന്ദ്നിയും
പ്രയാണും കലേഷും ശൈലനും വീരാൻ കുട്ടിയും
ചുള്ളിക്കാടും വിജയലക്ഷ്മിയും
ജ്യോതിബായിയും ഗീതാരാജനും ചാന്ദ്നിയും
പ്രയാണും കലേഷും ശൈലനും വീരാൻ കുട്ടിയും
കുഴൂരും നസീർ കടിക്കാടും റ്റിപി അനിൽ കുമാറുമടക്കമു-
ണ്ടല്ലോമനേകം കാവ്യധാരകൾ, കോകിലങ്ങളീകാവ്യവൃക്ഷത്തണലിൽ
ഉണ്ടാകട്ടെ അനേകം വൃക്ഷങ്ങൾ
നശിച്ചീടുമീ ഭൂമിയെ രക്ഷിപ്പാൻ
നട്ടു നനച്ചീടുക, മാമരങ്ങൾ
മർമ്മരങ്ങളായ് കവിതയേററു പാടട്ടെ.
* ലോക വനദിനവും ലോക കവിതാ ദിനവും വന്നു ഒരു നിയൊഗം പോലെ.
ഇന്ന് 21.03.2012 ഈ രണ്ടുദിനങ്ങളും ആചരിക്കുന്നു ഒരനുഷ്ടാനം പോലെ
Labels:
കവിത,
കവിതാദിനം,
ബ്ലൊഗ് കവിത,
യൂസുഫ്പ,
വനദിനം,
വർഷമേഘങ്ങൾ
Wednesday, March 7, 2012
മാമ്പഴം , പിന്നെ അണ്ടി .
ഇപ്പൊ, നിങ്ങളെന്നെ
പുളിയെന്നും ചുണയെന്നും പറയും
നാളെ , ഉള്ളം തുടുക്കുംപോള്‍
എന്റെ ശരീരവും ചുവക്കും
അപ്പൊ ,നിങ്ങളെന്റെ
മാംസം കടിച്ചുകീറി ചോരയൂറ്റിക്കുടിക്കും.
അവസാനം നിങ്ങളെന്നെ വലിച്ചെറിയും .
എങ്കിലും ഞാന്‍ ചാവില്ല.
വെയിലേറ്റ് ,മഴയേറ്റ്,മഞ്ഞേറ്റ്
ഞാനുണരും,കാറ്റേററ് ഞാനുറയും,
പിന്നെ, പുഷ്പിണിയാകും
എന്റെ ആര്‍ത്തവരക്തം
രുചിക്കാന്‍ വണ്ടണയും
പിന്നെ ഞാനമ്മയാകും
എന്നിക്കുണ്ടാകുമനേകം കുഞ്ഞുങ്ങള്‍ ..
ഒരപേക്ഷ...,
നിങ്ങളവരെ വളരാനനുവദിക്കുക
ഇളം പ്രായത്തിലവരുടെ കന്യകാത്വം
കാര്‍ബൈഡും എൻഡോസൽഫാനും നല്‍കി കാര്‍ന്നുതിന്നരുത്.
ഹ്ആ..മാങ്ങ, അണ്ടി ..രണ്ടും കെട്ട ജമ്മം
Wednesday, February 15, 2012
തർക്കചിത്രങ്ങൾ...
നമ്മെ തേടി വരാനിര്രിക്കുന്നു.
അത്, കൊടുങ്കാറ്റായും
പേമാരിയായും
പ്രളയമായും
നാശം വിതച്ചു കൊണ്ടേയിരിക്കും
അന്ന്, പ്രണയം പൂക്കില്ല
രാസകേളിയില്ല
രതിക്രീഡയില്ല
വ്യവഹാരങ്ങളില്ല
കൊള്ളക്കൊടുക്കകളില്ല
ബന്ധങ്ങളും, ബന്ധനങ്ങളുമില്ല.
നശിക്കും സർവ്വവും..
അന്നുണ്ടാകില്ല
ഉറ്റോരുടയോർ
പിന്നെയോ..?
ഉയർത്തപ്പെടും മനുഷ്യജന്മങ്ങളെ
ഉടുതുണിയില്ലാതെ
അവർ നടന്നും പറന്നും
അലഞ്ഞുകൊണ്ടേയിരിക്കും
പിന്നെയവർ വാവിട്ടലറും
തർക്കങ്ങളിലേർപ്പെടും
അവയൊക്കെ പ്രതിധ്വനിയില്ലാതെ
മേഘപാളികളിലലിയും
മേഘം കറുക്കും കനക്കും
എന്നിട്ടുമവർ നാവുകൊണ്ട്
ആകാശത്തിൽ ചിത്രമെഴുതും
മുല്ലപ്പെരിയാർ,ലോക്പാൽ,
കാശ്മീർ,ഇറാൻ,ഇറാഖ്,
പലസ്തീൻ, ഈജിപ്ത്,സിറിയ,
എണ്ണ,വെള്ളം,പെണ്ണ്,ധനം
തുടങ്ങി സർവ്വവുമവർ
വിഷയമാക്കും...
എണ്ണിയാലൊടുങ്ങാത്ത
ചിത്രങ്ങൾ...തർക്കചിത്രങ്ങൾ...
Saturday, September 17, 2011
ഞാൻ...

പൂക്കാത്ത ആ മരക്കൊമ്പിൽ
കിളികൾ ചേക്കാറില്ല തന്നെ.
അതിൽ പകലുറങ്ങുന്ന
കടവാതിലെന്ന ഞാൻ.
കമ്പളം പുതച്ച്,
കാമനകളില്ലാതെ
പകലിനെ തോല്പിക്കുകയാണ്.
ഓർക്കാപുറത്തെ
പെറുക്കിപ്പിള്ളേരുടെ
പെറുക്കിയേറിന്റെ ആഘാതം
കമ്പളത്തിൽ തുള വീഴ്തുമ്പോഴും
പഠിക്കില്ല ഞാൻ.
Thursday, May 26, 2011
പ്രജാപതി
നിന്റെ തലയെ
നിന്റെ കാലിന്നിടയിൽ
പൂഴ്തിവെക്കുക.
നിന്റെ വായയെ
പൂട്ടിവെക്കുക.
നിന്റെ കണ്ണുകളെ
മുറുക്കിയടക്കുക.
നിന്റെ കൈകളെ
കാണാമറയത്തേക്ക് നീട്ടുക.
അവിടെ,
നിനക്ക്
അർഹിക്കുന്നതെന്തെങ്കിലും
ഉണ്ടെങ്കിൽ തപ്പിയെടുക്കുക.
തലനിവർത്തരുത്,
വായ തുറക്കരുത്,
കണ്ണു മിഴിക്കരുത്.
ഇനി,
നിന്റെകയ്യിൽ ഒന്നും
തടഞ്ഞില്ലയെങ്കിൽ..
കൈകൾ
പതിയെ വലിച്ചെടുക്കുക,
പൂർണ്ണ രൂപം പ്രാപിക്കുക.
അപ്പോഴും നീ
നിന്റെ കണ്ണുകൾ തുറക്കരുത്.
എന്നിട്ട് നീ
അറയിലേക്ക് പോകുക.
അവിടെ നിനക്കലറിക്കരയാം
വേണ്ടുവോളം.
നിന്നെ ഞാൻ ഇരുട്ടിന്റെ
കാരാഗൃഹത്തിലടച്ചത് നാലാളറിയട്ടെ.
പ്രമാണികൾ
പ്രായശ്ചിത്തം ചെയ്യുന്ന കാലത്ത്
നിന്നെ ഞാൻ മോചിതനാക്കാം..
Wednesday, May 18, 2011
താപനങ്ങൾ

ഇന്നലെ,സന്ധ്യയിൽ
ഉപ്പുങ്ങൽ കടവിലെ
ചക്രവാളത്തിൽ
സൂര്യൻ
മനമുരുകി
ജലരേഖയായി,
മൗനം തന്ന്
വെട്ടമണച്ചു പള്ളിയുറങ്ങി.
ഇന്ന്, രാവിലെ
കറുകുറ്റിയിൽ
പാസഞ്ചറിന്റെ
ജാലകങ്ങൾ തുറന്ന്
അരുണകിരണങ്ങൾ
പ്രതീക്ഷകളുടെ മേനിയിൽ
പള്ളിയുണർന്ന്
വിയർപ്പുകണങ്ങളാൽ
മൗനംഭേദിച്ച് ജലരേഖയായി.
ട്രെയിനിലെ,
കുതിപ്പിലെ കിതപ്പിൽ
മലയാളസിനിമയും
വന്ധ്യംകരിച്ച തിരഞ്ഞെടുപ്പുഫലവും
കൊച്ചിൻ ടസ്കേഴ്സും
അതിവചനങ്ങളുടെ പാതയിലുരസി
ആതപമർമ്മരങ്ങളായി.
നാളെ,കൊച്ചിയിൽ
ഇന്നലെകളും ഇന്നുകളും
ചേർന്ന് നാളെകൾ
സൃഷ്ടിക്കുമ്പോൾ
ഇടിയും മിന്നലും രമിച്ചൊരു
മഴ പെയ്യാതിരിക്കില്ല
അനവസിതം.
Wednesday, April 27, 2011
‘നിണമായാലും നിറമില്ലാതെ കാണാലൊ‘

ഇന്നു രാവിലെ
കറുത്ത കുപ്പായം
ധരിച്ച എന്നോട്
അയല്ക്കാരി ചോദിച്ചു-
ഈ വേനലിനെന്തിനിത്..?
ഒന്നു പുഞ്ചിരിച്ച്,
മനസ്സിലോതി
‘നിണമായാലും
നിറമില്ലാതെ കാണാലൊ’
മനസ്സ് നീറുകയാണു.
മുറ്റത്തെ മാവും പ്ളാവും
മുറിച്ച് മാറ്റുന്നു.
അതിൽ നിറയെ
പറക്കമുറ്റാത്ത
കിളിക്കുഞ്ഞുങ്ങളെ പോലെ
മൂക്കാത്ത ചക്കയും മാങ്ങയും.
എക്കൊല്ലത്തേക്കാളും
മത്സരിച്ചു കായ്ച്ചു
ആമരങ്ങൾ.
എന്റെ കയ്യും കാലും
പറിച്ചു നീക്കുകയാണൊ കൂട്ടരെ?
ഉത്തരമില്ലാത്ത ചോദ്യം.
എന്റെ ഉമ്മ,ഉപ്പ,ഭാര്യ, മക്കൾ
അതിലുപരി ഞാൻ
സങ്കീർണ്ണതയോടെ സാകൂതം...
എന്തിനീ ചെയ്തി?
അതൊരു നിയതി.
അനിയനൊരു
ടെറസ്സിന്റെ കൂര
അറ്റു പോയ
കൈകളും കാല്കളും
അതിനുള്ള ഗുരുതി.
മുറിഞ്ഞ മനസ്സിലെ നിണം
എന്റെ കറുത്ത
കുപ്പായം കൊണ്ട് മറച്ചു.
‘നിണമായാലും
നിറമില്ലാതെ കാണാലൊ’
Thursday, April 21, 2011
വിശപ്പും മരണവും പിന്നെ ജയവും തോൽവിയും.

തോൽവി പഠിച്ചത്
വിശന്നപ്പോഴാണ്.
തോല്പിക്കാൻ പഠിച്ചത്
ധനികനായപ്പോഴാണ്.
തോറ്റതും തോല്പിച്ചതും
ഇവ രണ്ടും ചേർന്നാണ്. .
മരണം
ഒരു മാരണമായത്
ജീവിക്കാനുള്ള
കൊതി പൂണ്ടാണ്.
ജീവിക്കാനുള്ള ത്വരയു-
ണ്ടായതെങ്ങിനെയാണെന്ന്
ഞാനിനിയും
പഠിക്കാനിരിക്കുന്നതേയുള്ളു..
Saturday, April 9, 2011
പാവം കഴുതകൾ..

ഉറക്കെയാണ് കല്പന
ധിറുതിയിലാണ് വില്പന
പിന്നെ,
പതുക്കെയായൊരു ജല്പനം.
പറഞ്ഞുവന്നതൊരു വികസനം.
അരിയെറിഞ്ഞു വാഴിച്ച
തമ്പുരാക്കന്മാർ
അരയെടുപ്പിലൊതുങ്ങി.
അരിക്ക് രൂപ
രണ്ടായാലും
രണ്ടായിരമായാലും
റാൻ മൂളി ,വായും മൂടി
വാങ്ങാൻ അടിയങ്ങളുണ്ടേ..
തന്നുവല്ലോ വാഗ്ദാനങ്ങൾ
നിറഞ്ഞുവല്ലോ ഉദരങ്ങൾ,
കൊടുത്തേക്കണേ ഒരു വോട്ട്.
എന്റെ പാർട്ടി സിന്ദാബാദ്.....
Saturday, April 2, 2011
മണിയനീച്ച.

ദരിദ്രന്റെ കാലിലെ
വ്രണത്തിലെ ചലം
പ്രാതലുണ്ടു വിശ്രമിക്കെയാണ്
ധനികന്റെ ചുണ്ടിലെ
മധുവോർമ്മ വന്നത്.
പാട്ട് മൂളി ചലിക്കവെ,
പാതയരികിലെ മലത്തിൽ
കലപില കൂട്ടുകയാണ്
ഒരു പറ്റം ഈച്ചശിരോമണികൾ.
കോർപ്പറേഷന്റെ കോപ്രായങ്ങളിൽ,
പതിവിന് വിപരീതമാം
വീര്യമാം മരുന്നിന്റെ
ആഘാതത്തിലേതാനും
മണിയനീച്ചകൾ വീരചരമം പുല്കിയത്രേ...
പ്രതിഷേധപ്രകടനത്തിൽ
ഖേദം പ്രകടിപ്പിച്ച്
യാത്ര തുടരവെ,
ചായക്കടയിലെ അപ്പക്കൂടിനിള്ളിൽ
കൂടൊരുക്കി മുട്ടയിട്ടു.
നേരം വൈകിയില്ല,
ധനികൻ പാതിമയക്കത്തിലാണ്.
ചുണ്ടിലെ മധു രുചിക്കവെ
പാടിയ പാട്ടിൽ
ചീഞ്ഞളിഞ്ഞ രാഷ്ട്രീയക്കഥകളായിരുന്നു.
ലഹരിയുടെ ലാളനയിൽ
ലായങ്ങൾ തേടവേ..,
പാറിപ്പറന്ന് ചെല്ലുന്നത്
ആരുടെ മൃത്യുവിൽ
ഉമ്മവെക്കാനായിരിക്കും..?
Friday, March 4, 2011
Wednesday, February 23, 2011
നിലനില്പിനുവേണ്ടി ...
പദങ്ങളും
പദാർഥങ്ങളും
ചേർന്നാണ്
പ്രപഞ്ചം ഉണ്ടായത്
ജീവന്റെ
ഉറവിടം തേടി
ഭൂമി തുളക്കുമ്പോൾ.?
ജീവജലം തേടി
അലയുകയാണ്
ജീവജാലങ്ങൾ
കുനിഞ്ഞിരിക്കുന്ന
വൃദ്ധന്റെ ചെവിയിൽ
ഈച്ച ദാരിദ്രത്തിന്റെ
കാവ്യം രചിക്കുന്നു
ശുഷ്കിച്ചു വറ്റിയ
മുലയിൽ നിന്നും
ഈമ്പിവലിക്കയാണ്
അസ്ഥിവസ്ത്രമണിഞ്ഞ
കുഞ്ഞുജീവൻ
മൂക്കള ഒലിച്ച
പയ്യന്റെ കണ്ണിൽ
വിശപ്പിന്റെ തീഷ്ണത
ഉമ്മറത്തിണ്ണയിൽ
ഉറുമ്പിന്റെ വിലാപയാത്ര
അകലെ, കഴുകൻ
പന്തിയൊരുക്കി കാത്തിരിപ്പാണ്
മാംസപുഷ്പങ്ങൾ
വില്പനക്ക് വെച്ചിരിക്കയാണ്
അന്നം തേടി യുവതികൾ
ചാരായക്കുപ്പിയിൽ
നാവിട്ട് നക്കുകയാണ്
യുവാക്കൾ
പദങ്ങളും
പദാർഥങ്ങളും
ചേർന്നാണ്
പ്രപഞ്ചം ഉണ്ടായത്
Monday, January 3, 2011
ഉള്ളി

ഉള്ളിയുടെ കാര്യം പറഞ്ഞാൽ
ചിരിച്ച്, ചിരിച്ച്
മണ്ണ് കപ്പും
ഇപ്പൊ രാഷ്ട്ര രഥം തന്നെ
ഉരുളുന്നത് ഉള്ളിച്ചക്രത്തിലല്ലേ
പിന്നെങ്ങനെ ചിരിക്കാതിരിക്കും.
ഉള്ളിയുടെ കാര്യം പറഞ്ഞാൽ
കരഞ്ഞ്, കരഞ്ഞ്
കണ്ണീർ പുഴയൊഴുകും
ആഡ്യന്മാരുടെ ആഹാരത്തിന്
ഉള്ളിയില്ലാതെ പറ്റില്ലല്ലോ
പിന്നെങ്ങനെ കരയാതിരിക്കും.
ഇന്നലെ,തൃശ്ശൂര് മാർക്കറ്റില്
പണ്ടി ലോറിയിൽ ‘തെരവ്’ ഉള്ളിക്ക്
അണ്ണാച്ചികളുടെ മുടിഞ്ഞ ഇടി
ഉള്ളിക്ക് വില കൂടിയാലും
ഇല്ലെങ്കിലും മേലാളർക്ക്
ഭരണ‘ചക്രം’ മതി
പാവപ്പെട്ടവന് കഞ്ഞി കുമ്പിളിൽ തന്നെ
പാവം ഉള്ളി
ഉള്ളിക്കെപ്പോഴും
കരയിക്കാനല്ലേ കഴിയൂ.
Friday, December 17, 2010
നാശം..
പടിഞ്ഞാറു സൂര്യൻ
മുങ്ങിത്താഴവേ
ആ ജലാശയത്തിനരികിൽ
ഞാൻ കാറ്റേറ്റിരിക്കവേ
നിറം ചാലിച്ചാകാശം
ജലത്തിൽ വർണ്ണ-
ചിത്രങ്ങൾ രചിക്കവേ
ഞാനാനന്ദത്തിന്റെ
പരിമിതിയിലാറാടവേ
മേഘക്കൂട്ടം
ചരൽ വാരിയെറിഞ്ഞപോൽ
മഴക്കല്ലെറിഞ്ഞതിനെ കുളമാക്കി.
‘നാശം’.
Subscribe to:
Posts (Atom)



