
മരണം..
അത്, വരുന്നുണ്ട്
വെയിലു തുളച്ച്,
രാവു തുളച്ച്,
നിലാവ് തുളച്ച്,
മഴ തുളച്ച്,
മഞ്ഞു തുളച്ച്,
നദി തുളച്ച്,
സമുദ്രം തുളച്ച്,
ജലം തുളച്ച്,
തീ തുളച്ച്,
കാട് തുളച്ച്,
കാറ്റ് തുളച്ച്,
ശകടം തുളച്ച്,
വീട് തുളച്ച്,
ശ്വാസം തുളച്ച്
ജീവനെ തേടി
ജീവി അലറി വിളിക്കും
മുക്രയിടും
നാവ് കടിച്ച് മുറിക്കും
പല്ല് കടിക്കും
വേദന കൊണ്ട് പുളയും.
അത്, ജീവനെ വലിച്ചെടുക്കും
എല്ലു തുളച്ച്
പിന്നെ,അത് യാത്രയാകും
ഒരു വേട്ടക്കാരനെ പോലെ
കൈകളിൽ
തൂങ്ങിക്കിടപ്പുണ്ടാകും
ജീവന്റെ കോർമ്പകൾ
