Friday, December 3, 2010

ഒരു ബുജിക്കവിത...

ന്ന്

പണ്ടൊരു ഫക്കീർ
പച്ച തൊപ്പിയണിഞ്ഞ്
കറുത്ത കോട്ടണിഞ്ഞ്
കറുത്ത വലിയ കള്ളികളുള്ള
കൈലി മുണ്ടുടുത്ത്
നിറയെ ചിരിച്ച്
ചുളിഞ്ഞ മുഖമുള്ള
ദരിദ്രന്റെ ഫക്കീർ.

കുട്ടിക്കാലത്ത്-

പുഞ്ചക്കൊയ്ത്ത്
കഴിഞ്ഞാലണയാൾ വരിക.
മുഷിഞ്ഞ കോട്ടിലെ
കീശയിലെ പൊതിയിൽ
നിന്നും നാരങ്ങാമുട്ടായി തരും
ഞങ്ങളയാളെ,
‘പുഞ്ച കലീവ’എന്ന് വിളിക്കും
അയാൾ സംസാരിക്കാറില്ല
പക്ഷെ, അയാൾ
അക്ഷരങ്ങൾ പെറുക്കിക്കൂട്ടി പാടും
“കാക്കിരിപോക്കിരി
ബണ്ണൻ പോക്കര്
പൊണ്ണൻ പോക്കര്
യത്തീം മക്കൾക്ക്
അരിയില്ലവാ
നെല്ലില്ലവാ
കുപ്പായല്ലവാ
കായി ഇല്ലവാ
ബ്‌ര്.........റാ...
അതാണയാളുടെ രീതി.
ഉമ്മ
നെല്ല് കൊടുക്കും
വസ്ത്രം കൊടുക്കും
ഭക്ഷണം കൊടുക്കും
ഉണ്ടെങ്കിൽ കാശും കൊടുക്കും.
അയാൾ ചുളുങ്ങി ചിരിക്കും
പിന്നെ ശുക്ക്ര് ചൊല്ലും ബ്‌ർ...റാ....
ഉമ്മാക്ക്
സംതൃപ്തിയുടെ നെടുവീർപ്പ്.

ന്ന്

ചില പോക്കിരികൾ
ഊശാൻ താടിക്കാർ(അല്ലാത്തവരും)
കഠിനകഠോരവും വികാരവു-
മില്ലാത്ത വാക്കുകളെ
കശക്കിയെടുക്കും,
ഭൂതക്കണ്ണാടിയിൽ വെച്ച്
അതിന്റെ കോശങ്ങളെ വേർതിരിച്ച്
മേമ്പൊടിക്ക് നെരൂദയേയോ
എലിയട്ടിനേയൊ പൌളോയേയൊ
ചേർത്ത് വളിപ്പിക്കും പിന്നെ,
സ്വയം പ്രകീർത്തിക്കും
എന്നിട്ടതിനെ ആധുനീക
കവിത എന്ന് പേരിടും,
ചിലർ അതിനെ പാരാട്ടി
ഉമ്മ കൊടുക്കും,
പാവം ജനം കഴുത
മനസ്സിലായ മട്ടിൽ ചിരിക്കും.


29 comments:

യൂസുഫ്പ said...

കവിതയെ വികൃതമാക്കുന്നത് ചില ബ്ലോഗേഴ്സിന് ഒരു ഹരമായിരിക്കുന്നു.നന്നായി കവിത എഴുതിയിരുന്ന രണ്ട് പ്രഗത്ഭരും ഇക്കൂട്ടത്തിൽ ഉണ്ട്. അവരോടുള്ള കെറുവ് ആണ് ഈ പോസ്റ്റിന്നാധാരം.അവർക്കെല്ലാം തോന്നിയതെഴുതാമെങ്കിൽ എനിക്കെന്തു കൊണ്ടായിക്കൂട?.

രമേശ്‌അരൂര്‍ said...

യുസുഫ്പ ..കലി തീര്‍ക്കാനുള്ളതാണോ കവിത ..
കവിതയെന്നു വിചാരിച്ചു എഴുതുന്നവരും എഴുതിക്കോട്ടെ ..
എന്തായാലും ഈ എഴുത്ത് നന്നായി ..ഇതൊരു മിനിക്കഥയാണ് ..പഴമയും പുതുമയും സമ്മേളിക്കുന്ന കഥ

Manoraj said...

അല്ലെങ്കിലും പേരെടുത്ത കവികള്‍ക്കൊക്കെ എന്താ ഒരു ഭാവം അല്ലേ യൂസഫ്പ. പണ്ടൊരു കവി പറഞ്ഞ മഹത്തായ വരികള്‍ ഓര്‍മ്മ വരുന്നു.
ഒരല്പം വെള്ളം ചെലുത്താത്ത
നിന്നിലെങ്ങിനെ കവിത വിരിയും.
കളര്‍ വെള്ളം ചെലുത്താതെ എങ്ങിനെ
ജീവിതത്തിന്റെ കളറുകളെ നിന്‍ തൂലിക ആവാഹിക്കും.. (കടപ്പാട്: ആരോടെന്ന് പറയേണ്ടല്ലോ?!)

ഹോ ഭീകരം. ഇങ്ങിനെയെങ്കില്‍ ഞാനും എഴുതിപോകും ഗവിത.

junaith said...

എനിക്കെല്ലാം മനസ്സിലായേ...കൂയ്

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

മനക്കോട്ടപോൽ ബുജിക്കവിതകൾ
മാനത്തുകെട്ടീടും ബുജീവികൾ
മനസ്സിലാവത്തവർ
മനസ്സിലായില്ലെന്ന്
മനസ്സറിഞ്ഞ് മിണ്ടീല്ലയാരും
മുനയൊടിഞ്ഞത് മുനയുതിർന്നതിനാൽ...!

മനസ്സിലായൊ ഭായ്

തെച്ചിക്കോടന്‍ said...

അപ്പോള്‍ ഇങ്ങനെയാണ് കവിതയെഴുതുന്നത് അല്ലെ?

സാബിബാവ said...

ഇത് കഥയോ കവിതയോ എല്ലാം കുടിയോ ..?
ഒക്കെ ആക്കിയാലും ഫകീറിനെ ശരിക്കും വരച്ചു കാട്ടി
ഇങ്ങനേ പുഞ്ച കലീഫമാരെ ഞാനും കണ്ടിട്ടുണ്ട് .
ഏതായാലും കലീഫാന്റെ പാട്ട് യുസുഫ്പ മറന്നില്ല അതുകൊണ്ടെന്താ ഇപോ ഒരു കിടിലന്‍ പോസ്ടായില്ലേ
എനിക്കിഷ്ടായീ പുതിയ പോസ്റ്റിനു ഇനിയും ലിങ്ക് വിടണേ

ഹരീഷ് തൊടുപുഴ said...

ഈ ഫക്കീറേന്നു പറഞ്ഞാൽ എന്തവാ ഭായീ..??

യൂസുഫ്പ said...

ഫക്കീറെന്ന് പറഞ്ഞാൽ ഒരു ഒറ്റയാൻ,പാവപ്പെട്ടവനു വേണ്ടി ജീവിക്കുന്നവൻ, ദരിദ്രരുടെ രാജാവ് എന്നൊക്കെ പറയാം.

അബ്ദുള്‍ ജിഷാദ് said...

കലിപ്പ് തീരണില്ലല്ലേ?

jayanEvoor said...

അല്ല....
ഒടുക്കം ഇതു വായിച്ച ഞങ്ങൾ ആരായി...!!

Muneer N.P said...

ഹ..ഹ..ആക്ഷേപഹാസ്യം ക്ഷ പിടിച്ചു..കവി എന്നൊരു പേരു കിട്ടിയാല്‍ എന്തും എഴുതി
അതില്‍ ബല്യ സംഭവമുണ്ടെന്ന് പിന്നീട് പറഞ്ഞു നില്‍ക്കേണ്ടി വരുന്ന കുറേ ആളുകളുണ്ട്..
കവിത കൊണ്ട് ഉദ്ധേഷിച്ഛതെന്താണെന്ന് വായനക്കാരനെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍
പിന്നെ എന്തു കാര്യം?

ഹംസ said...

ഹ ഹ,,, യൂസഫ്പ ,, കവിത വായിച്ചോണ്ടിരിക്കും എനിക്കും തോന്നി എന്താ റബ്ബേ ഈ പറയുന്നത് എന്ന് അവസാനം കമന്‍റ് കണ്ടപ്പോഴല്ലെ കാര്യം പിടികിട്ടിയത് ഈ പണി കുറച്ചു മുന്‍പ് ഞാനും ഒന്നു ചെയ്തു ഹ ഹ ഹ് ദാ ഇവിടെ കാണാം അത്

Typist | എഴുത്തുകാരി said...

അല്ല, അപ്പോ ഇതു കവിതയല്ലേ? പല കവിതകളും എനിക്കു മനസ്സിലാവാക്കറില്ല. ഇതെന്തായാലും എനിക്കു മനസ്സിലായി. ഫക്കീറിനെ ഇഷ്ടവുമായി.

ജുവൈരിയ സലാം said...

:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അതു കലക്കി :)
മനുഷ്യനു മനസ്സിലാകാത്തതു എഴുതിയിട്ട്‌ കവിതയെന്നും പക്ഷിയുടെ തീട്ടം വീണു ചിതറിയത്‌ എടുത്തിട്ടിട്ട്‌ പെയിന്റിംഗ്‌ എന്നും എന്തെല്ലാം കാണണം അപ്പാ

ശ്രദ്ധേയന്‍ | shradheyan said...

ഇതെന്നെ കുറിച്ച് തന്നെ :)

യൂസുഫ്പ: ലളിതമായ ഈ വരികള്‍ ഹൃദ്യമായി തോന്നി.

ലീല എം ചന്ദ്രന്‍.. said...

പാവം ജനം കഴുത
മനസ്സിലായ മട്ടിൽ ചിരിക്കും.

സത്യം ...അന്നുണ്ടായിരുന്ന നന്മകളൊക്കെ എവിടെപ്പോയി മറഞ്ഞു.......
കവിത നന്നായി.
ആശംസകള്‍.

ലീല എം ചന്ദ്രന്‍.. said...
This comment has been removed by the author.
നിശാസുരഭി said...

എന്താണിത്ര കലിപ്പ് എന്ന് ചോദിക്കാനിരിക്കാരുന്നു, അപ്പഴല്ലേ ആദ്യ കമന്റ് കാണുന്നത്. നന്നായി ഏതായാലുമിത്!

പാലക്കുഴി said...

പുഞ്ച കലീവയെ മരന്നു പോകുകയായിരുന്നു. കവിതവായിച്ചപ്പോള്‍ യുസഫ്പ നമ്മളൊത്ത് കളിച്ച് കൊതിതീരാത്ത ആ ബാല്യം മനസ്സിലേക്ക് വീണ്ടും വന്നു. ആശംസകള്‍

Echmukutty said...

ഞാൻ പോട്ടെ........
ഫക്കീറിന്റെ ചിത്രം മിഴിവാർന്നത്.

രാജീവ് വട്ടംപാടം said...

യൂസഫ്ക്ക ഇഷ്ടപ്പെട്ടു.... ചെറു കഥ പോലെ ഒരു കവിത

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

അങ്ങനെ പ യും ഒരു മഹാകവിയായി!

പള്ളിക്കരയില്‍ said...

ചെറുപ്രായത്തിൽ കണ്ടുമറന്ന കൌതുകമുള്ള കഥാപാത്രമായിരുന്നു പുഞ്ചക്കലീവ.വിസ്മ്ര്‌തിയിൽ നിന്ന് പുഞ്ചക്കലീവയെ ഓർമ്മയുടെ അരങ്ങത്തേക്ക് കൊണ്ടുവന്നതിനു നന്ദി.

പിന്നെ “ബുജിക്കവിത”യുടെ കാര്യം... സംവേദനം അസാദ്ധ്യമായ വിധത്തിൽ മനപൂർവ്വം ദുരൂഹത വരുത്തി രചിക്കുന്ന കവിതകൾ നിഷ്ഫലമാണെന്നു തന്നെയാണ് എന്റെയും അഭിപ്രായം. പക്ഷെ ആവർത്തിച്ചു വായിച്ചിട്ടും കവിത മനസ്സിലാകാതെ വരുന്നത് വായനക്കാരന്റെ ഭാവുകത്വത്തിന്റെ മാത്രം പ്രശ്നമാണെന്നു വരികിൽ അത്തരം കേസുകളിൽ കവിയെ കുറ്റവിമുക്തനാക്കേണ്ടതുമുണ്ട്.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ജീവിക്കുവാന്‍ വേണ്ടിയുള്ള മനുഷ്യന്‍റെ ഓരോരോ കണ്ടെത്തലുകള്‍..അല്ലെ?പഴമയില്‍ പുതുമ കലര്‍ത്തി ഇപ്പോഴും അതെല്ലാം നടക്കുന്നു..നന്നായിട്ടുണ്ട്.

moideen angadimugar said...

എന്നിട്ടതിനെ ആധുനീക
കവിത എന്ന് പേരിടും,
ചിലർ അതിനെ പാരാട്ടി
ഉമ്മ കൊടുക്കും,
പാവം ജനം കഴുത
മനസ്സിലായ മട്ടിൽ ചിരിക്കും.

സത്യം.

hAnLLaLaTh said...

:)

MyDreams said...

ചിരിപ്പിക്കുന്നു അല്ലെങ്കില്‍ അമ്പരന്നു പോകുന്നു