Wednesday, March 7, 2012

മാമ്പഴം , പിന്നെ അണ്ടി .

ഇപ്പൊ, നിങ്ങളെന്നെ
പുളിയെന്നും   ചുണയെന്നും  പറയും 
നാളെ , ഉള്ളം തുടുക്കുംപോള്‍ 
എന്റെ ശരീരവും ചുവക്കും
അപ്പൊ ,നിങ്ങളെന്റെ 
മാംസം കടിച്ചുകീറി ചോരയൂറ്റിക്കുടിക്കും.
അവസാനം നിങ്ങളെന്നെ വലിച്ചെറിയും .
എങ്കിലും ഞാന്‍ ചാവില്ല.
വെയിലേറ്റ് ,മഴയേറ്റ്‌,മഞ്ഞേറ്റ് 
ഞാനുണരും,കാറ്റേററ് ഞാനുറയും,
പിന്നെ, പുഷ്പിണിയാകും
എന്റെ ആര്‍ത്തവരക്തം 
രുചിക്കാന്‍ വണ്ടണയും
പിന്നെ ഞാനമ്മയാകും
എന്നിക്കുണ്ടാകുമനേകം കുഞ്ഞുങ്ങള്‍ ..
ഒരപേക്ഷ...,
നിങ്ങളവരെ വളരാനനുവദിക്കുക
ഇളം പ്രായത്തിലവരുടെ കന്യകാത്വം
കാര്‍ബൈഡും എൻഡോസൽഫാനും നല്‍കി  കാര്‍ന്നുതിന്നരുത്.

ഹ്ആ..മാങ്ങ, അണ്ടി ..രണ്ടും കെട്ട ജമ്മം  

16 comments:

yousufpa said...

ഹ്ആ..മാങ്ങ, അണ്ടി ..രണ്ടും കെട്ട ജമ്മം

Mano Artist said...

thakarthoooo

ശ്രീജിത് കൊണ്ടോട്ടി. said...

നിങ്ങളവരെ വളരാനനുവദിക്കുക
ഇളം പ്രായത്തിലവരുടെ കന്യകാത്വം
കാര്‍ബൈഡും എൻഡോസൽഫാനും നല്‍കി കാര്‍ന്നുതിന്നരുത്

വരികള്‍ വാചാലമാണ്‌. കാലികപ്രസക്തവും. ഒരു തരത്തില്‍ നോക്കുമ്പോള്‍ നമ്മളും മാങ്ങകള്‍ തന്നെ. മാസം കഴിച്ചു കഴിഞ്ഞാല്‍ അണ്ടിയായി, പുറത്തേക്ക് വലിച്ചെറിയാന്‍ വിധിക്കപ്പെട്ട വെറും മാങ്ങകള്‍// .

Unknown said...

ഇപ്പൊ എന്ന് ആണോ ശരി ?
ഇപ്പോള്‍ എന്ന് തന്നെ വേണ്ടയോ ?

ഒരു മാമ്പഴ കഥ പറഞ്ഞു നമ്മുടെ മനസലിയിച്ചു ഒരു മഹാ കവി .അത് കൊണ്ട് തന്നെ മാമ്പഴവും അണ്ടിയും ഒക്കെ വെറും മാങ്ങയണ്ടി അല്ല ഈ കവിതയില്‍ ...ഒരു പാട് കാര്യം പറയുന്നു ....ചിന്തിപ്പിക്കും പക്ഷെ വേഗം തീര്‍ന്നു പോയി

Junaiths said...

കാർബൈഡ് ശ്വസിച്ചു മൂപ്പെത്താതെ പഴുക്കുന്ന മാങ്ങകളും കുട്ടികളും...നന്നായിരിക്കുന്നു ഈ മാങ്ങാ മാങ്ങാണ്ടിക്കവിത..

jayanEvoor said...

ഉശിരൻ!
തകർത്തു യൂസുഫ്പാ!

A said...

ഞങ്ങള്‍ നിന്നെ എന്ടോ സള്‍ഫാന്‍ തളിക്കുക മാത്രമല്ല, തോന്നുന്ന പോലെ വെട്ടി മാറ്റുകയും ചെയ്യും.
വിറകു വില മാത്രമുള്ള നിന്‍റെ തടി വിട്ടു പോക്കറ്റില്‍ പോലും ഒന്നും വരില്ല.
തിന്നാനുള്ള മാങ്ങ ഞങ്ങള്‍ തമിഴ്നാട്ടില്‍ നിന്ന് വരുത്തും.
(കാമ്പുള്ള മാങ്ങ പോലെ കാമ്പുള്ള കവിത)

പ്രയാണ്‍ said...

ഹോ!! തീക്ഷ്ണം.........

majeed alloor said...

എവിടെയോക്കെയോ കൊള്ളുന്ന വരികള്‍ ..

...sijEEsh... said...

വെയിലേറ്റ് ,മഴയേറ്റ്‌,മഞ്ഞേറ്റ്, ഞാനുണരും.

Kaithamullu said...

അണ്ടിക്കല്ലേ വില, യൂസഫ്? അത് നശിക്കാതിരിക്കട്ടെ!(കശുമാവിന്റെ കാര്യാ ട്ടോ!)

Anil cheleri kumaran said...

സുന്ദരം, ഈ അണ്ടീമ്മാങ്ങ കവിത.

Muralee Mukundan , ബിലാത്തിപട്ടണം said...

‘നിങ്ങളവരെ വളരാനനുവദിക്കുക
ഇളം പ്രായത്തിലവരുടെ കന്യകാത്വം
കാര്‍ബൈഡും എൻഡോസൽഫാനും നല്‍കി കാര്‍ന്നുതിന്നരുത്‘

മാങ്ങാണ്ടി കൊണ്ട് മണ്ടയിൽ കൊണ്ട ഒരേറ്...!

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മനോഹരമായ വരികള്‍ ..അതി മനോഹരമായ ഉപമകള്‍ ..
ആശംസകള്‍

kalesh said...

nannayi..ishatpettu

വരവൂരാൻ said...

nannayittundu...ashamsakal..