Wednesday, May 18, 2011

താപനങ്ങൾ
















ഇന്നലെ,സന്ധ്യയിൽ
ഉപ്പുങ്ങൽ കടവിലെ
ചക്രവാളത്തിൽ
സൂര്യൻ
മനമുരുകി
ജലരേഖയായി,
മൗനം തന്ന്
വെട്ടമണച്ചു പള്ളിയുറങ്ങി.

ഇന്ന്, രാവിലെ
കറുകുറ്റിയിൽ
പാസഞ്ചറിന്റെ
ജാലകങ്ങൾ തുറന്ന്
അരുണകിരണങ്ങൾ
പ്രതീക്ഷകളുടെ മേനിയിൽ
പള്ളിയുണർന്ന്
വിയർപ്പുകണങ്ങളാൽ
മൗനംഭേദിച്ച് ജലരേഖയായി.

ട്രെയിനിലെ,
കുതിപ്പിലെ കിതപ്പിൽ
മലയാളസിനിമയും
വന്ധ്യംകരിച്ച തിരഞ്ഞെടുപ്പുഫലവും
കൊച്ചിൻ ടസ്കേഴ്സും
അതിവചനങ്ങളുടെ പാതയിലുരസി
ആതപമർമ്മരങ്ങളായി.

നാളെ,കൊച്ചിയിൽ
ഇന്നലെകളും ഇന്നുകളും
ചേർന്ന് നാളെകൾ
സൃഷ്ടിക്കുമ്പോൾ
ഇടിയും മിന്നലും രമിച്ചൊരു
മഴ പെയ്യാതിരിക്കില്ല
അനവസിതം.

29 comments:

yousufpa said...

താപനങ്ങൾ....

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

മനസ്സും ശരീരവും ആത്മാവും തപിക്കുന്ന ഇന്നിന്റെ ഊഷരഭൂവില്‍ ഒരല്‍പം നന്മയായി സ്നേഹത്തിന്റെ തുള്ളികള്‍ ഇട്ടു വീനെന്കില്‍...

ഒരു നുറുങ്ങ് said...

തപിക്കട്ടെ,ആവോളം.

രമേശ്‌ അരൂര്‍ said...

ഇടിയും മിന്നലും രമിച്ചൊരു
മഴ പെയ്യാതിരിക്കില്ല

Manoraj said...

ഹോ ഇതെന്ത്! ഉപ്പുങ്ങല്‍ കടവ്, കറുകുറ്റി, കൊച്ചിന്‍ ടസ്കേഴ്സ്... ഹി..ഹി

Junaiths said...

എല്ലാം വിയര്‍ത്തൊലിച്ചു പോകും

A said...

ആരവങ്ങളില്‍, ദിക്കറിയാത്ത ആഘോഷങ്ങളില്‍ യുവത്വം വ്യര്‍ത്ഥമായി തപിച്ചു തീരുമ്പോള്‍ കാലം സാക്ഷിയാണ്, നഷ്ടങ്ങളുടെ ആഴം അറിഞ്ഞിരുന്നെങ്കില്‍ വിപ്ലവത്തിന്റെ കൊടുംകാറ്റില്‍ വ്യവസ്ഥകള്‍ അപ്പൂപന്‍ താടി പോലെ പറന്നു പോവുമായിരുന്നു. കാലത്തെ ആവാഹിച്ചെടുത്ത കവിത.

Muralee Mukundan , ബിലാത്തിപട്ടണം said...

വന്ധ്യംകരിച്ച തിരഞ്ഞെടുപ്പുഫലവും
കൊച്ചിൻ ടസ്കേഴ്സും
അതിവചനങ്ങളുടെ പാതയിലുരസി
ആതപമർമ്മരങ്ങളായി....

nandakumar said...

"നാളെ,കൊച്ചിയിൽ
ഇന്നലെകളും ഇന്നുകളും
ചേർന്ന് നാളെകൾ
സൃഷ്ടിക്കുമ്പോൾ
ഇടിയും മിന്നലും രമിച്ചൊരു
മഴ പെയ്യാതിരിക്കില്ല"

കൊച്ചിയില്‍ മാത്രം? എന്തേ കൊച്ചിക്കു മാത്രം?
;)

Mohamedkutty മുഹമ്മദുകുട്ടി said...

ഇതൊക്കെ വലിയ കാര്യങ്ങളാണല്ലോ?.ഇനി മഴ പെയ്തു എല്ലാം ഒന്നു തണുക്കണം!. അപ്പോ ശരിയാവും!.

Anonymous said...

ഇതെന്തുവാ .. കൊച്ചിയിൽ ബസ്സിറങ്ങിയ പോലെ പക്ഷെ വരികൾ ചുട്ടുപൊള്ളുന്നു.. ഇന്നത്തെ യുവതയുടെ ആർമ്മദിപ്പുകളും ലക്കുതെറ്റിയ ലക്ഷ്യബോധമില്ലാത്ത് കുതിപ്പും .. കുത്തഴിഞ്ഞ ജീവിതവും.. ആകെ ചുട്ടുപൊള്ളുന്ന ഇന്നിന്റെ വാക്കുകൾ യാതാർത്യ ബോധത്തിന്റെ മഴതുള്ളികൾ ഇതിലേക്ക് ഉറ്റിവീണിരുന്നെങ്കിൽ,,,,,നന്നായിരിക്കുന്നു വരികൾ... ആശംസകൾ

Umesh Pilicode said...

ഇടിയും മിന്നലും രമിച്ചൊരു
മഴ പെയ്യാതിരിക്കില്ല

സ്മിത മീനാക്ഷി said...

ഇടിയും മിന്നലും രമിച്ചൊരു
മഴ പെയ്യാതിരിക്കില്ല
athe peyyuka thanne cheyyum

jayaraj said...

ho oru mazha peyyathathinte oru avasthaye... ha ha ha

nannayirikkunnu...

Unknown said...

നല്ല മഴ ......പക്ഷേ ഇത് കൊച്ചിയാ ................റൈന്‍ ഡാന്‍സ് ഉണ്ടാവും ....

കവിത കൊള്ളാം കൊച്ചിയുടെ കവിത ..............നന്നായിരിക്കുന്നു

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ന്റെ ദൈവേ!! യൂസ്ഫ്പായും ബു.ജിയായി :)

കവിത കൊള്ളാം, അകത്തെയും പുറത്തേയും ചൂട്, അതിൽ ഉരുകുന്ന ജീവിതങ്ങൾ‌.. ഹും .. മഴപെയ്യട്ടെ, കാത്തിരിക്കാം

Kaithamullu said...

താപനങ്ങളിൽ പുഴുത്തുലയുന്ന മനസ്സിൽ നിന്നുയരുന്ന ചിന്തകൾ തികച്ചും കാലികം.
അവയെ തണുപ്പിക്കാൻ
ഇടിയും മിന്നലും രമിച്ചുള്ള ഒരു സ്ഖലനത്തിന്നകുമെന്ന് കരുതി കാത്തിരിക്കുക.

സന്തോഷ്‌ പല്ലശ്ശന said...

ഇടിയും മിന്നലും രമിച്ചൊരു
മഴ പെയ്യാതിരിക്കില്ല

Echmukutty said...

കവിത ഇഷ്ടമായി. അഭിനന്ദനങ്ങൾ.

Unknown said...

കാലാവസ്ഥാ പ്രവചനം...!!

khader patteppadam said...

ഇതിലൊരു കവിത മണക്കുന്നു.

anupama said...

പ്രിയപ്പെട്ട സുഹൃത്തേ,

ഒരു മഴ...നമയുടെ മഴ...സ്നേഹത്തിന്റെ മഴ...ജനം കാത്തിരിക്കുന്നു...

അതിനു മഴയുടെ തണുപ്പും ഭംഗിയും മതി...ക്രിക്കറ്റ്‌ ജ്വരം വേണ്ട......രാഷ്ട്രീയം വേണ്ട...വെറും മഴ..

ഒരു മനോഹര സന്ധ്യ ആശംസിച്ചു കൊണ്ട്,

സസ്നേഹം,

അനു

Unknown said...

കാലികമായി പെയ്തിറങ്ങി...!

പള്ളിക്കരയിൽ said...

പെയ്യാനും പെയ്യാതിരിക്കാനും ഇടയുണ്ട് അല്ലെ?!

പാവപ്പെട്ടവൻ said...

മഴപെയ്യട്ടേ പെയ്തിറങ്ങട്ടേ ...പെയ്തിറങ്ങി ഒന്നു തണുങ്ങട്ടെ അല്ലേ

Sidheek Thozhiyoor said...

അതെ ഇടിയും മിന്നലും രമിച്ചൊരു മഴപെയ്യട്ടെ.

കൊട്ടോട്ടിക്കാരന്‍ said...

ശാന്തമായി
ഒരു തെന്നല്‍ ചേര്‍ത്ത്
കുളിരായ് പെയ്തിറങ്ങട്ടെ

vijeesh said...

sijeesh vb ✆ to me
show details 4:19 PM (1 hour ago)
Am not able to comment on ur post.
So i thought i will mail the comment.:)


(ബിഗ്‌ ബി ടോണില്‍ വായിക്കുക)
കൊച്ചി പുതിയ കൊച്ചിയാണെങ്കിലും
ഇക്ക പഴയ ഇക്ക തന്നെയാ... :)

നന്നായിട്ടുണ്ട് ഇക്ക.
മൌനം ഭേധിച്ചുള്ള ജല രേഖകള്‍... ജലധിയായ് ...
വാക്കുകളില്‍ അലിയട്ടെ...

Cheers,
...sijEEsh...

Kalavallabhan said...

"ഇടിയും മിന്നലും രമിച്ചൊരു
മഴ പെയ്യാതിരിക്കില്ല"
അപ്പോൾ ശ്രീശാന്തമാകും