
.
ഒരു തവള എങ്ങനെ മനസ്സിനകത്ത് സ്നേഹത്തിന്റെ പ്രതീകമായി വന്നു എന്നത് ഈ അടുത്തിടെ വരെ അത്ഭുതമായി തോന്നിയിരുന്നു. പ്രവാസ കാലങ്ങളിൽ അവധി എപ്പോഴും ഞാൻ അനുഭവിക്കുക മഴക്കാലങ്ങളിലാണ്. അപ്പോഴെല്ലാം ഞങ്ങളുടെ മച്ചിലും മണ്ടകങ്ങളിലും വിവിധ ഇനങ്ങളിലുള്ള തവളകൾ അതിഥികളൊ സ്ഥിര താമസക്കാരൊ ആയി വിലസിയിരുന്നു. അവർക്ക് അന്നന്നുള്ള ആഹാരം കണ്ടെത്താൻ അധികം പ്രയാസപ്പെടേണ്ടിയിരുന്നില്ല. മനുഷ്യരെ പോലെ സ്വരുക്കൂട്ടി വെക്കുന്ന സ്വഭാവവും പ്രകൃതിയും അല്ലല്ലോ അവരുടേത്?.ആയതിനാൽ ഞങ്ങൾ അവയെ യഥേഷ്ടം വിഹരിക്കാൻ അനുവദിച്ചു. അവർ റ്റ്യൂബ് ലൈറ്റിന്റേയും,സി എഫ് എൽ ബൾബിന്റേയും വെട്ടത്തിൽ സന്തോഷത്തോടെ വിഹരിക്കയും ചെയ്തു. കൂട്ടത്തിൽ ഒരുത്തൻ അതായത് ഒരു പച്ചത്തവള ഞങ്ങളുടെ സ്വകാര്യതയിലേക്കും ഒളി കണ്ണെറിഞ്ഞ് ഞങ്ങളുടെ മണിയറയിൽ അധിനിവേശം നടത്തി സ്ഥിരതാമസം ഉറപ്പിച്ചു.
ഞങ്ങളുടെ കുറുമ്പുകൾ അതിരു കടക്കുമ്പോൾ ഒന്നു മുക്രയിട്ട് തന്റെ സാന്നിധ്യം അറിയിക്കും.
“പോക്രോം,....പോക്രോം”.
അത് കേട്ടാൽ എന്റെ ഭാര്യ പൊട്ടിച്ചിരിക്കും.
“ഈ ദുനിയാവില് എന്തൊക്കെ തരം ജീവികളുണ്ട് സ്നേഹത്തിന്റെ പ്രതീകങ്ങളായി,ഒരു പോക്കാച്ചി തവളയാണൊ പടച്ചോനെ ഞങ്ങടെ മുഹബ്ബത്തിന്റെ ചിഹ്നം. എന്തിനാടോ മരമാക്രി താനെന്റെ സ്വകാര്യതയിൽ വന്ന് മുക്രയിടുന്നത്“.
പിന്നെ, പിന്നെ എവിടെ ‘പോക്രൊം’ കേട്ടാലും അവൾ ചിരിക്കും.ഞാനും ചിരിക്കും മിഴിങ്ങസ്യ ?!!.
കാലങ്ങൾ സാക്ഷിയായി പിന്നെ ആ പച്ചത്തവള സ്നേഹത്തിന്റെ ചിഹ്നമായ ആ ‘വട്ട്’(ലൗ ചിഹ്നം) പിടിച്ച് ഞങ്ങളുടെ സ്നേഹമണ്ഡൂകമായി മാറി.
പണ്ട് കുഞ്ഞുന്നാളിൽ തൊടിയിലെ നീർ ചാലിൽ നിറയെ തവളപ്പൂട്ടലുകൾ (തവളക്കുഞ്ഞുങ്ങൾ) ഉണ്ടായിരുന്നു. അതിനെ തോർത്തിൽ എടുത്ത് കുപ്പിയിലെ വെള്ളത്തിൽ ഇട്ടു വയ്ക്കും. ഉമ്മയുടെ ശകാരം കേൾക്കുമ്പോൾ വീണ്ടും ചാലിൽ തന്നെ കൊണ്ടിടും. തവളയെ പിടിച്ചാൽ കയ്യിൽ ചൊറി വരും എന്നൊരു വിശ്വാസം അന്നൊക്കെ ഉണ്ടായിരുന്നു.ഒരു പക്ഷെ, പാപം ചെയ്യുന്നത് തടയാനുള്ള സൂത്രവുമായിരിക്കണം.
അവധികൾ അനവധി കഴിഞ്ഞു പോയെങ്കിലും മാക്രി എന്നും മുരടനക്കി ‘ഞാനിവിടെ ഉണ്ടേ’ എന്ന് അറിയിക്കും.അപ്പോഴും ഭാര്യ പൊട്ടിച്ചിരിക്കും.
അങ്ങിനെ വർഷങ്ങൾ പലതും കഴിഞ്ഞു , ഞാനെന്ന പ്രവാസി നാട്ടുവാസി ആയി.കൊച്ചിയിലെ ഫ്ലാറ്റിൽ അഛിയില്ലാതെ സസുഖം വാഴുകയായിരുന്നു.
‘നിങ്ങളങ്ങനെ സുഖിക്കണ്ട’ എന്ന്പറഞ്ഞ് അഛിയിതാ പെട്ടിയും കിടക്കയുമായി.
‘ഹൊ..എന്റെ സ്വസ്ഥത നശിച്ചല്ലൊ തമ്പുരാനെ’ എന്ന് പറഞ്ഞ് അവളേം കൂട്ടി അകത്തേക്ക് കടക്കുമ്പോഴതാ ഒരു മരമാക്രി പോക്രോം...പോക്രോം...ഇത് കേൾക്കേണ്ട താമസം ദേ ലവൾ വലിയവായിൽ ചിരിയോട് ചിരി. എനിയ്ക്ക് ശെരിയ്ക്കും ദേഷ്യം വന്നു ഒപ്പം അത്ഭുതവും..!!.ഇത്ര നാളും ഇല്ലാത്ത മാക്രി നീ എവിടെ നിന്നു വന്നു?.അപ്പോഴും നിറുത്താതെ ചിരിക്കുന്ന ഭാര്യയെ നോക്കി ചോദിച്ചു. ‘നീ എന്തിനാ ഇങ്ങനെ ചിരിക്കണെ.എപ്പോഴും ഈ പോക്രോം കേട്ടാൽ ഇങ്ങ്നെ തന്ന്യാണല്ലോ?.എനിയ്ക്കിപ്പൊ അറിയണം എന്താ കാരണം ന്ന്’.
‘ഓ അതാണൊ?.നിങ്ങടെ കൂർക്കം വലിയും തവളയുടെ പോക്രാം ഒരു പോലെയാ. ’
‘ങ്ങേ’.
31 comments:
എന്റെ കെട്ട്യോൾ എനിക്കിട്ടൊന്നു വെച്ചു.
ഇ തവളാ = തവളയോ…?
പോ… പോക്രാം… പോക്രാം…
അങ്ങനെ നിങ്ങളുടെ ദാമ്പത്യത്തിൽ മാക്രി “പലതി”ന്റെയും പ്രതീകമായി അല്ലെ? വെറുതെയല്ല, പെട്ടീം കിടക്കേം എടുത്ത് കൊച്ചിയിലെ ഫ്ലാറ്റിലേക്ക് പോരുമ്പോൾ അരുമായായ മാക്രിയേയും അവർ കൂടെ പായ്ക്ക് ചെതുകൊണ്ടുവന്നതാണെന്നാണെനിക്ക് തോന്നുന്നത്. ഉണർത്തുപാട്ടായും ഉറക്കുപാട്ടായും പോക്രോം..പോക്രോം സംഗീതം ഉപയോഗപ്പെടട്ടെ... ഏതായാലും കഥ സരസം.
ഇനി തവളേക്കണ്ടാല്‍ ചിരി വരൂലോ യൂസഫ്പാ..........:)
ഹഹ്ഹ ത്ത കലക്കി..
എന്നാലും തവള പ്രണയ ചിഹ്നം ആയ കഥ,അല്ല കഥയല്ലല്ലോ..കാര്യം വളരെ മനോഹരമായ് അവതരിപ്പിച്ചു,
തുടക്കം ഒരു ബഷീറിയന്‍ കഥയുടെ വാച്യാനുഭവം നല്‍കി..
അല്ലയോ മരമാക്രീ... താങ്കളുടെ പ്രേമഗീതം ഒരൊറ്റ നിമിഷം കൊണ്ട് കേവലം മനുഷ്യന്റെ കൂര്‍ക്കം വിളിയോട് ഉപമിച്ച ആ താടകയുടെ കയ്യില്‍ വരട്ടുചൊറി വരട്ടെ...
പോ...ക്രോം..പോ..ക്രാം....
ഹ ഹ ഹ
ഓര്‍മ്മകളെ കൈവള ചാര്‍ത്തി വരൂ വിമൂകമീവേദി...
ഏതോ പോക്രാന്ത രാഗം കേള്‍ക്കുന്നുവോ.....
യുസുഫ്പ നന്നായി രസിച്ചു
അത്തള പിത്തള തവളാച്ചി... പ്രണയം വന്ന് വിളക്കൂതി.... പ്രണയിനികേട്ടു ക്രോം..ക്രോം...! പ്രണയ മണ്ഡൂകം...നല്ല സിംബോളീക്കായി കേട്ടൊ ഭായ്
കെട്ട്യോള്‍ക്ക് വിവരം വെച്ചു അല്ലേ ഇക്കാ :)
ഹ ഹ ഹ മാക്രി പോസ്റ്റ് എനിക്കങ്ങു പിടിച്ചു മാഷെ ...
ഒപ്പം ചിരിപ്പിച്ചു ഈ പോക്രാം തവള
ശോ പോസ്റ്റ് ഹി ഹി .......
എനിക്കെന്തോ ഈ തവളയെ പണ്ടെ വലിയ അറപ്പാ
അവനു ഇ വിഷയത്തില്‍ താല്‍പര്യമുണ്ടെന്നറിഞ്ഞത് ഇപ്പോള്‍
അതെങ്ങനാ അവര്‍ക്കു ടി വി യും ചാനലും ഒന്നും ഇല്ലല്ലൊ പിന്നെ എന്തു ചെയ്യും
ഹ ഹ ഹ :)
“ഈ ദുനിയാവില്
എന്തൊക്കെ തരം ജീവികളുണ്ട്
സ്നേഹത്തിന്റെ പ്രതീകങ്ങളായി,ഒരു
പോക്കാച്ചി തവളയാണൊ പടച്ചോനെ ഞങ്ങടെ മുഹബ്ബത്തിന്റെ ചിഹ്നം.
എന്തിനാടോ മരമാക്രി താനെന്റെ സ്വകാര്യതയിൽ
വന്ന് മുക്രയിടുന്നത്“ .
Ha ha പെരുത്ത് ഇഷ്ടപ്പെട്ടു
പിടിച്ചു ഈ തവള ക്കഥ
ഇതവളാ ക്ഷ ഭോധിച്ചു
തവളയെ ഒരു റൊമാന്റിക് സിംബലാക്കിയതേതായാലും കൊള്ളാം. സരസമായ എഴുത്ത്
നിങ്ങടെ കൂർക്കം വലിയും തവളയുടെ പോക്രാം ഒരു പോലെയാ. ’
അതു കലക്കി.
‘ങ്ങേ’.
സദാസമയവും വെള്ളത്തില്‍ കിടക്കുന്ന ഒരു സുഹൃത്തിനെ നാട്ടില്‍ മാക്രി എന്നു വിളിക്കാറുണ്ട്. അവനെപ്പറ്റി ഒരു പോസ്റ്റും ഞാന്‍ എഴുതിയിട്ടുണ്ട്. അതൊക്കെ ഓര്‍ത്തു.
:-)
കൊള്ളാം ഭായീ..
ഇതിലെന്തോ ദുരൂഹതയുണ്ട് ട്ടോ..
നിങ്ങടെ കൂർക്കം വലിയും തവളയുടെ പോക്രാം ഒരു പോലെയാ.
:)
ഹഹ .. അതുകലക്കി..ഇത്തക്കെന്റെ വക ഒരു ഹാറ്റ്സോഫ് :)
കൂർക്കം വലിയെപറ്റി നന്ദേട്ടൻ ഒരുപമ പറഞ്ഞു കഴിഞ്ഞ് ദിവസം..
“നല്ലമെറ്റൽ നിരത്തിയിട്ട റോഡിൽ കൂടെ കല്ലിഞ്ചൻ (റോഡ് റോളർ) പോണ പോലെ എന്ന്”...അത്രയുമെത്തുമോ
തകർപ്പൻ!
enthoru nalla thavala!
ini thvale kaanumpol enikkum chiri varum. athaalochich enikkippozhe chiri vannu thudangeettund.
അതൊരു നല്ല വെപ്പായിപ്പോയി!
ഹ ഹ ഹ.. പ്രോക്രാം.... കേട്ട് ഭാര്യ ചിരിക്കുന്നതിന്‍റെ ഗുട്ടന്‍സ് അവസാനം മനസ്സിലായപ്പോള്‍ ഞാനും ചിരിച്ചു പോയി ...
രസകരമായ ശൈലിയില്‍ എഴുതിയതു കൊണ്ട് വായിച്ചു തീര്‍ന്നതറിഞ്ഞില്ല...തവളയുടെ പോക്രോം ശബ്ദത്തെ ശ്രീമതി പ്രണയിക്കുന്നതിണ്ടെ പിന്നിലെ
രഹസ്യം പിടികിട്ടിയല്ലോ..ഇനി ‘പോക്രാച്ചി’ എന്ന വിളിപ്പേരു വീഴാതിരിക്കാനുള്ള നടപടിയെടുത്തു കൊള്‍ക:)
കൊച്ചന്നൂരും വിട്ട് കൊച്ചിയില്‍ ചെന്നപ്പോ...
:)
തവളപുരാണത്തിന് പുതുമതോന്നി.
നല്ല വിവരണം യൂസുഫ്പാ.
അപ്പൊ യു,എ,ഇ വിട്ടു പോയിട്ട് കുറേനാളായി അല്ലേ?
കൂർക്കം വലികൾ പലവിധമുലകിൽ!
Post a Comment