
വർഷമേഘങ്ങൾ പെയ്തു തോർന്ന ഒരു പുലർക്കാലം, വരിക്കപ്ലാവിലെ ശിഖരത്തിലിരുന്ന് കാക്ക കുറുകി. ഇടനാഴിയിലെ ജന്നൽ വാതിൽ പതുക്കെ തുറന്ന് നോക്കി.ഇന്ന് ആരായിരിക്കും വിരുന്നുകാരൻ?.
അല്ല, ഞാൻ തന്നെ ഒരു വിരുന്നുകാരനല്ലേ..,നീരു വീണ കാല്മുട്ട് തടവി അയാൾ ആലോചിച്ചു.
മഴയുടെ തോഴനായ മലേഷ്യ വിട്ട് മഴക്കാലം ആസ്വദിക്കാൻ ജന്മനാട്ടിലേക്ക് വന്നതായിരുന്നു അയാൾ.അവിടത്തെ മഴക്ക് ഒട്ടും ആത്മാവില്ല.മഴയും വെയിലും മത്സരിച്ചു പ്രസരിക്കുന്ന ആ നാടിന്റെ ഭംഗിയും സംസ്കാരവും തുലോം വ്യത്യസ്തമാണ് കേരളത്തിൽ. എങ്കിലും, മഴയുടെ ആത്മാവ് തൊട്ടറിയണമെങ്കിൽ ഇങ്ങ് കേരളമണ്ണീൽ തന്നെ വരണം.ഒന്നുമില്ലെങ്കിലും ജന്മം തന്ന നാടല്ലേ?.
ഒരു പെണ്ണിന്റെ ആത്മാവാണ് കൈരളിയുടെ മഴക്ക്. ചില നേരങ്ങളിൽ മഴ ഒരുന്മാദിനിയെ പോലെ സകലതും തല്ലിത്തകർത്ത്, ആർത്തട്ടഹസിച്ച്,മറ്റു ചിലപ്പോൾ ആർത്തുല്ലസിച്ച്, അല്ലെകിൽ ഒരു ശല്യക്കാരിയെ പോലെ,ഇനിയെങ്ങാനും ഒരു തെമ്മാടിക്കാറ്റ് അവളെയൊന്ന് കടക്കണ്ണെറിഞ്ഞാലൊ..! ഒരു മണവാട്ടിയെ പോലെ കുണുങ്ങി കുണുങ്ങി അവൾ ലാസ്യം പെയ്തിറങ്ങും.അവസാനം തുണ നഷ്ടപ്പെട്ടവനെ പോലെ അവൾ മൂകം കരയിക്കും. അതൊരേകാന്തതയുടെ രോദനം ആണ്.
ഒരർത്ഥത്തിൽ താനും അത് പോലെയല്ലേ ?. എന്നും താങ്ങും തണലുമായിരുന്ന പ്രാണപ്രേയസ്സി എന്നെന്നേക്കുമായി പോയ് മറഞ്ഞപ്പോൾ തന്നു പോയതല്ലേ ഈ ഏകാന്തത. പരിപാലിക്കാൻ പരിചാരകരും മക്കളൂം ബന്ധുക്കളും ഉണ്ടായിട്ടും ആ നഷ്ടപ്പെടലിന്റെ നോവ് ഈ ഏകാന്തതയിലൂടെ ഞാൻ അറിയുന്നു.
മഴ ആഴത്തിൽ പെയ്തു തുടങ്ങി.ഇവിടെ മഴക്കിലുക്കം ഞാൻ അറിയുന്നു.ഈ മഴക്കിലുക്കം പോലെ പൊട്ടിച്ചിരിക്കാൻ ആയെങ്കിൽ.അല്ലെങ്കിൽ തിമിർത്തു പെയ്യുന്ന പേമാരിയെ പോലെ ആർത്തു കരയാനായെങ്കിൽ.
അയാൾ ചാരുകസേരയിൽ കാത്തിരുന്നു ആർക്കോ വേണ്ടീ . മഴ തോർന്നു തുടങ്ങി,വൃക്ഷക്കൊമ്പിലെ കാക്ക ചിറകിലെ വെള്ളം കുതറിത്തെറിപ്പിച്ച് എങ്ങോ പറന്നു പോയി. വിരുന്നറിയിക്കാനായി.
23 comments:
അയാൾ ചാരുകസേരയിൽ കാത്തിരുന്നു ആർക്കോ വേണ്ടീ . മഴ തോർന്നു തുടങ്ങി,വൃക്ഷക്കൊമ്പിലെ കാക്ക ചിറകിലെ വെള്ളം കുതറിത്തെറിപ്പിച്ച് എങ്ങോ പറന്നു പോയി. വിരുന്നറിയിക്കാനായി.
വര്‍ഷമേഘങ്ങള്‍ മാനം മൂടുമ്പോള്‍ മനസ്സില്‍ വല്ലാത്ത ഒറ്റപ്പെടല്‍ അനുഭവപ്പെടും. പിന്നെ കാറ്നീങ്ങി മാനം തെളിഞ്ഞ് ഇളവെയില്‍ പരക്കുമ്പോള്‍ മനസ്സില്‍ പ്രതീക്ഷയും സന്തോഷവും തോന്നും....
മനസ്സില്‍ മൃതു വികാരങ്ങളുണര്‍ത്തിയ അവസരോചിതമായ ഒരു ചെറിയ പോസ്റ്റ്
ആ ഹാ.. നല്ല എഴുത്ത്.
നൊമ്പരപെടുത്തുന്നത്………..
ആശംസകളോടെ……..
ഒരു കുഞ്ഞു പോസ്റ്റ് ....
മിഴിനീർ പോലെ ഏകാന്തതയിലേയ്ക്ക് പൊഴിയുന്ന മഴത്തുള്ളികൾ...
നന്നായിരിക്കുന്നു.
ആർത്തട്ടഹിച്ച് പെയ്യുന്ന മഴയത്ത് ചാരുകസേരയിലിരുന്ന് അത് ആസ്വദിച്ച പ്രതീതി.ഒരു നൊമ്പരം പക്ഷെ കൂട്ടു വിട്ടകന്ന മനുഷ്യനെഓർക്കുമ്പോൾ
it's great... explanation tat get in to true.
നല്ല കഥ,മലേഷ്യന്‍ മഴയുടെ സൂക്ഷ്മനിരീക്ഷണവും...
ഹോ വല്ലാത്ത എഴുത്ത് തന്നെ നാട്ടിലെ മഴയെ ഒരു പെണ്ണി നോടുപമിച്ചു കഥ പറയുമ്പോള്‍ വരിക്ക പ്ലാവിലിരുന്നു കുറുകിയ കാക്കയെ ഞാന്‍ മനസ്സില്‍ താലോലിച്ചു പോയി സത്യം നാടും വീ ടുംവിട്ടു നില്‍ക്കുന്നവര്‍ക്ക് ഈ എഴുത്ത് കാക്ക കുരുകുന്നതും മഴപെയ്യുന്നതുമായ അനുഭുതി ഉള്ളില്‍ നിറയ്ക്കും തീര്‍ച്ച ...
യുസുഫ്പാ വരട്ടെ ഇങ്ങട് ഇതുപോലുള്ള എഴുത്തുകള്‍ .
എന്തേ..ഇനിയും എഴുതാത്തത്?
ഒരു നാടന്‍ കുളിര്‍മഴ കൊണ്ട സുഖം കിട്ടി..
എന്തേ..ഇനിയും എഴുതാത്തത്?
ഒരു നാടന്‍ കുളിര്‍മഴ കൊണ്ട സുഖം കിട്ടി..
എന്തേ..ഇനിയും എഴുതാത്തത്?
ഒരു നാടന്‍ കുളിര്‍മഴ കൊണ്ട സുഖം കിട്ടി..
നന്നായിരിക്കുന്നു....
എത്ര ഉന്മാദിനിയായി നൃത്തമാടിയാലും, മഴയെ ഇഷ്ടപ്പെടാത്തവരോ മഴയുടെ മണിക്കിലുക്കത്തിന് കാതോര്‍ക്കാത്തവരോ ഇല്ല. നഷ്ടങ്ങള്‍...! :(
ആദ്യമായി എത്തുകയാണ്. വളരെ മനോഹരമായ മനസ്സില്‍ തട്ടുന്ന വരികള്‍
i will come later for detailed reading good to greet you, meet you and read you
വല്ലപ്പോഴുമൊക്കെ വന്ന് എന്റെ വരികളിലൂടെ കണ്ണുഴിഞ്ഞവർക്ക് എന്റെ അനുമോദനങ്ങൾ അറിയിക്കട്ടെ.
ഒരു പെണ്ണിന്റെ ആത്മാവാണ് കൈരളിയുടെ മഴക്ക്
ശരിയാണ് യൂസുഫ്പ.
പക്ഷേ, എനിക്ക് മഴ കാമുകനാണ്.
എന്തുകൊണ്ടോ അങ്ങനെയാണ് കണ്ടിട്ടുള്ളത്.
എഴുത്തിന് മഴയുടെ മനോഹാരിതയുണ്ട്..
വീണ്ടും കാണുംവരെ..
മഴ.... മഴ...
നല്ല കുഞ്ഞു കുറിപ്പ്....
(ഞാനും എഴുതി ഒരു മഴക്കഥ
http://www.jayandamodaran.blogspot.com/)
കുഞ്ഞു പോസ്റ്റ് എങ്കിലും നല്ല വരികള്‍ , feeling sharikkum kitti ennu thanne parayam
ഒരു പെണ്ണിന്റെ ആത്മാവാണ് കൈരളിയുടെ മഴക്ക്. ചില നേരങ്ങളിൽ മഴ ഒരുന്മാദിനിയെ പോലെ സകലതും തല്ലിത്തകർത്ത്, ആർത്തട്ടഹസിച്ച്,മറ്റു ചിലപ്പോൾ ആർത്തുല്ലസിച്ച്, അല്ലെകിൽ ഒരു ശല്യക്കാരിയെ പോലെ,ഇനിയെങ്ങാനും ഒരു തെമ്മാടിക്കാറ്റ് അവളെയൊന്ന് കടക്കണ്ണെറിഞ്ഞാലൊ..! ഒരു മണവാട്ടിയെ പോലെ കുണുങ്ങി കുണുങ്ങി അവൾ ലാസ്യം പെയ്തിറങ്ങും.അവസാനം തുണ നഷ്ടപ്പെട്ടവനെ പോലെ അവൾ മൂകം കരയിക്കും.
ഇതു തന്നെ..
ക്ഷ പിടിച്ചു..
മാനവന്റെ മനസിലെ വെണ്‍മയും സന്തോഷവും സങ്കടവും സങ്കല്‍പ്പവും സൌന്ദര്യവുമെല്ലാം ഓര്‍മ്മപ്പെടുത്തുന്ന അതിമനോഹരമായ പോസ്റ്റ്. ചിത്രത്തിന് ഏറ്റവും യോജിച്ച കുറിപ്പുകള്‍..
...ആശംസകള്‍...
Post a Comment