
ഉള്ളിയുടെ കാര്യം പറഞ്ഞാൽ
ചിരിച്ച്, ചിരിച്ച്
മണ്ണ് കപ്പും
ഇപ്പൊ രാഷ്ട്ര രഥം തന്നെ
ഉരുളുന്നത് ഉള്ളിച്ചക്രത്തിലല്ലേ
പിന്നെങ്ങനെ ചിരിക്കാതിരിക്കും.
ഉള്ളിയുടെ കാര്യം പറഞ്ഞാൽ
കരഞ്ഞ്, കരഞ്ഞ്
കണ്ണീർ പുഴയൊഴുകും
ആഡ്യന്മാരുടെ ആഹാരത്തിന്
ഉള്ളിയില്ലാതെ പറ്റില്ലല്ലോ
പിന്നെങ്ങനെ കരയാതിരിക്കും.
ഇന്നലെ,തൃശ്ശൂര് മാർക്കറ്റില്
പണ്ടി ലോറിയിൽ ‘തെരവ്’ ഉള്ളിക്ക്
അണ്ണാച്ചികളുടെ മുടിഞ്ഞ ഇടി
ഉള്ളിക്ക് വില കൂടിയാലും
ഇല്ലെങ്കിലും മേലാളർക്ക്
ഭരണ‘ചക്രം’ മതി
പാവപ്പെട്ടവന് കഞ്ഞി കുമ്പിളിൽ തന്നെ
പാവം ഉള്ളി
ഉള്ളിക്കെപ്പോഴും
കരയിക്കാനല്ലേ കഴിയൂ.
23 comments:
പാവം ഉള്ളി. ഉള്ളിക്കെപ്പോഴും
കരയിക്കാനല്ലേ കഴിയൂ.
ഉള്ളിയുടെ കാര്യം പറഞ്ഞാൽ
കരഞ്ഞ്, കരഞ്ഞ്
കണ്ണീർ പുഴയൊഴുകും
ഉള്ളി പക്ഷേ കരയിച്ചത് സാധാരണക്കാരനെയായിരുന്നു. കിലോക്ക് എണ്‍പതു കിലോയായിരുന്നു ഇവിടെ രണ്ടാഴ്ച മുമ്പ് വരെ . ഇപ്പോള്‍ കുറഞ്ഞ് അറുപതിനടുത്തായിട്ടുണ്ട്. നാടന്‍ തട്ടുകടകളിലും കബാബ് സെന്ററുകളിലും ഇതിനിടക്ക് ഉള്ളിക്ക് പകരം കാബേജ് വേഷം മാറി എത്തിയിരുന്നു.
ഉള്ളി ആഡ്യന്മാരുടെ ആഹാരമല്ല ശരിക്കും.പാവപ്പെട്ട ഉത്തരേന്ത്യക്കാരന്റെ ഭക്ഷണമാണത്.രണ്ട് ഉണക്ക് റോട്ടിയും ഒരു കഷ്നം ഉള്ളിയും.അത് കഴിച്ചിട്ട് വേണം അവനു ആഡ്യന്മാരെ റിക്ഷേല്‍ ഇരുത്തി ചവിട്ടിക്കൊണ്ടുപോകാന്‍.ഇന്ദ്രപ്രസ്ഥത്തില്‍ ഇരുന്നു ഭരണ ചക്രം തിരിക്കുന്നവര്‍ക്ക് ഇക്കാര്യം അറിയാം.അതാനു ഉള്ളിക്ക് വില കൂടുമ്പോള്‍ അവരുടെ ചങ്കിടിക്കുന്നത്.വോട്ട് ബാങ്കാണു ഉള്ളി.
ആശംസകളോടെ..
ഉള്ളിയുടെ ഉള്ളുകള്ളികൾ....
കരയാന്‍ പോലും ഉള്ളികിട്ടാനില്ലല്ലോ!
ഒട്ടുമേ കള്ളമില്ലാത്ത കൊള്ളവിലയുള്ള ഉള്ളിക്കാര്യം...
കട്ടായം കള്ളനുമിന്നുള്ളിപഥ്യമതാണിതിൻ ഉള്ളുകള്ളി !
പിന്നെ
എന്റെ മിത്രമേ താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,
മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.
ഒരു സല്യൂട്ട്. ഉള്ളിയില്‍ പോസ്റ്റ് കണ്ടെത്തിയതിന്.
പാവം ഉള്ളി. ഉള്ളിക്കെപ്പോഴും
കരയിക്കാനല്ലേ കഴിയൂ.
ഞാന്‍ ഉള്ളിയില്ലാതെ കറിവെക്കാന്‍ 'തരളാ ദലാലിനു' പഠിച്ചുകൊണ്ടിരിക്കയാണിപ്പോള്‍..........:)
ഉള്ളിയല്ല കരയുന്നത് ഞങ്ങള്‍ പെണ്ണുങ്ങളാ...
ഉള്ളിനീരു, കണ്ണീൽ തെറിച്ച് കണ്ണീരു വന്നു.
കണ്ണീരു, കുതിച്ചുയരുന്ന വിലയിൽ തട്ടി തകർന്ന്.
ഇന്നെനിക്ക് ഉള്ളിയുമില്ല;... കണ്ണീരുമില്ല.
ഉള്ളിപോലെരു കണ്ണ് മാത്രം.
ഹിഹിഹിഹി..
ഉള്ളീടെ കൂടേ നമ്മടെ തക്കാളീനെം കൂടി ഒന്നു കൂട്ടിക്കോളൂട്ടോ..ഭായീ
ഇന്നറുപതാ വില..:(
ഉള്ളി.. കരയിപ്പിക്കുന്ന ഒരു കള്ളി....
ഇപ്പൊ വിലയിത്തിരി കൂടുതലും....
നന്നായി അവതരിപ്പിച്ചു
എല്ലാ ഭാവുകങ്ങളും
ulli aanu thaaram....
ഉള്ളിയില്ലാതെ ഉള്ളതുകൊണ്ട് എന്തെങ്കിലും വച്ചുകഴിക്കാന്‍ തന്നെയാണ് തീരുമാനം..
ഞാനും തല്‍ക്കാലം കരയാതിരിക്കാന്നു വെച്ചു
ഇപ്പൊ കരയിക്കാനുള്ള സാധനതിനൊക്കെ എന്താ വില
വില കൂടിയപ്പൊ ഉള്ളി കേമന്മാരും ബ്ലോഗില്‍ സ്ഥാനം പിടിച്ചു
വല്ലാത്ത കാലം
ഉള്ളിയും പോസ്റ്റും നല്ലത്
എഴുതിയ ആളുടെ അനുഭവം അതിലും കേമം
ഉള്ളിയെകുറിച്ച് പറഞ്ഞ്തീര്‍ന്നില്ല....ബാല്യത്തിന്റെ നിഷ്കളങ്കതയില്‍ മരണത്തെ പറ്റി തമ്മില്‍ പറയുമായിരുന്നു 'അയാള്‍' ഉള്ളിക്കച്ചവടത്തിന്‍ പോയി എന്ന്..... ഈ അവസ്ഥയായിരുന്നോ....? അതിനാധാരം
ഉള്ളിക്കുള്ളിലും കവിതയുണ്ട്. കരയാനും,കരയിക്കാനും ഉള്ളിമതി.പാവം ദാല്‍ റൊട്ടിക്കാരുടെ വയറാണ്‍ കരഞ്ഞ് കരിയുന്നത്.
പോയി പോയി ഇപ്പൊ ഉള്ളിയെം വെറുതെ വിടില്ല എന്നായി.
ഉള്ളിക്കവിത കലക്കി
ഉള്ളിയാണ് താരം
ഉള്ളു മുറിഞ്ഞ മനുഷ്യരല്ല !
:)
Post a Comment