Saturday, April 2, 2011

മണിയനീച്ച.
ദരിദ്രന്റെ കാലിലെ
വ്രണത്തിലെ ചലം
പ്രാതലുണ്ടു വിശ്രമിക്കെയാണ്‌
ധനികന്റെ ചുണ്ടിലെ
മധുവോർമ്മ വന്നത്.

പാട്ട് മൂളി ചലിക്കവെ,
പാതയരികിലെ മലത്തിൽ
കലപില കൂട്ടുകയാണ്‌
ഒരു പറ്റം ഈച്ചശിരോമണികൾ.

കോർപ്പറേഷന്റെ കോപ്രായങ്ങളിൽ,
പതിവിന്‌ വിപരീതമാം
വീര്യമാം മരുന്നിന്റെ
ആഘാതത്തിലേതാനും
മണിയനീച്ചകൾ വീരചരമം പുല്കിയത്രേ...

പ്രതിഷേധപ്രകടനത്തിൽ
ഖേദം പ്രകടിപ്പിച്ച്
യാത്ര തുടരവെ,
ചായക്കടയിലെ അപ്പക്കൂടിനിള്ളിൽ
കൂടൊരുക്കി മുട്ടയിട്ടു.

നേരം വൈകിയില്ല,
ധനികൻ പാതിമയക്കത്തിലാണ്‌.

ചുണ്ടിലെ മധു രുചിക്കവെ
പാടിയ പാട്ടിൽ
ചീഞ്ഞളിഞ്ഞ രാഷ്ട്രീയക്കഥകളായിരുന്നു.

ലഹരിയുടെ ലാളനയിൽ
ലായങ്ങൾ തേടവേ..,
പാറിപ്പറന്ന് ചെല്ലുന്നത്
ആരുടെ മൃത്യുവിൽ
ഉമ്മവെക്കാനായിരിക്കും..?
21 comments:

യൂസുഫ്പ said...

ലഹരിയുടെ ലാളനയിൽ
ലായങ്ങൾ തേടവേ..,
പാറിപ്പറന്ന് ചെല്ലുന്നത്
ആരുടെ മൃത്യുവിൽ ഉമ്മവെക്കാനായിരിക്കും..?

കിങ്ങിണിക്കുട്ടി said...

Nalla varikal. Keep writing

junaith said...

സത്യം...ആരുടെ മൃത്യുവിലെക്കാവും ആ രോഗവാഹകര്‍ നീങ്ങുന്നത്‌...

രമേശ്‌ അരൂര്‍ said...

"ചേരിയിലെ പട്ടിണിയുണ്ട് തളര്‍ന്നു മയങ്ങുന്ന ചെളി പുരണ്ട കുഞ്ഞുങ്ങളുടെ ......"
മൂര്‍ച്ചയേറിയ നിരീക്ഷണം ...ഇഷ്ടപ്പെട്ടു ..:)

പാലക്കുഴി said...

വളരെ അര്‍ത്ഥ ഗര്‍ഭമായ വരികള്‍ .....ആശംസകള്‍

നിശാസുരഭി said...

ആധുനികനാണല്ലെ :)

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

മണിയനീച്ചകളുടെ കളിവിളയാട്ടങ്ങൾ....

Muneer N.P said...

വരികളില്‍ കൂരമ്പുകളായി മണിയനീച്ചയുടെ യാത്രകള്‍.
കവിതയുടെ വിഷയം കാലികപ്രാധാന്യമുള്ളതാണ്.

ബെഞ്ചാലി said...

അർത്ഥവത്തായ വരികൾ

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ലഹരിയുടെ ലാളനയിൽ ലായങ്ങൾ തേടവേ..
തുടക്കവും ഒടുക്കവുമൊക്കെ അതര്‍ഹിക്കുന്ന വിധത്തില്‍ പറഞ്ഞവസാനിപ്പിച്ചു..കവിത ഒരുപാട് സത്യങ്ങള്‍ ചൂണ്ടിക്കാണിച്ചു.

പള്ളിക്കരയിൽ said...

മണിയനീച്ച എന്ന ദല്ലാൾ.... വർത്തമാനകാല ദുരവസ്ഥ. കവിത നന്നായി.

Echmukutty said...

നല്ല മൂർച്ചയുള്ള നിരീക്ഷണങ്ങൾ!
ഇഷ്ടപ്പെട്ടു.

...sijEEsh... said...

തകര്‍ത്തു ഇക്കാ...
അടി പൊളി..
ആസ്വദിച്ചു..

കാട്ടിപ്പരുത്തി said...

കൊള്ളാം യൂസഫ്പ- എനിക്കിഷ്ടപ്പെട്ടു.

മുഹമ്മദ് സഗീര്‍ said...

ബിംബങ്ങൾ നിറഞ്ഞ ഈ കവിത നന്നായി എഴുതിയിരിക്കുന്നു.

ശിഹാബ് മൊഗ്രാല്‍ said...

നല്ല വരികൾ..

mumsy-മുംസി said...

മൂര്‍ച്ചയുണ്ട് വരികള്‍ക്ക് ...നന്നായി,

Mohamedkutty മുഹമ്മദുകുട്ടി said...

ഇതേ മണിയനീച്ച പല രൂപത്തില്‍ ഇവിടെയൊക്കെയുണ്ടല്ലോ!.കവിത എന്നു കേട്ടപ്പോള്‍ ഒന്നു ശങ്കിച്ചെങ്കിലും ആശയം വ്യക്തമായതിനാല്‍ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍!

കൊട്ടോട്ടിക്കാരന്‍... said...

മണിയനീച്ചയ്ക്കു വകതിരിഞ്ഞാല്‍ വകതിരിവുള്ളവന്റെ ശരീരത്തിലെ ഉപ്പിന്റെ അളവു വിളിച്ചു പറഞ്ഞേനെ..

പാവപ്പെട്ടവന്‍ said...

വാൾ മുനയുള്ളവാക്കുകൾ ആരുടെനേർക്ക്
മനോഹരം

ഹരീഷ് തൊടുപുഴ said...

ഹഹാ..
ഭായീ.. സൂപ്പെര്‍