Thursday, May 26, 2011

പ്രജാപതി

നിന്റെ തലയെ
നിന്റെ കാലിന്നിടയിൽ
പൂഴ്തിവെക്കുക.
നിന്റെ വായയെ
പൂട്ടിവെക്കുക.
നിന്റെ കണ്ണുകളെ
മുറുക്കിയടക്കുക.
നിന്റെ കൈകളെ
കാണാമറയത്തേക്ക് നീട്ടുക.

അവിടെ,

നിനക്ക്
അർഹിക്കുന്നതെന്തെങ്കിലും
ഉണ്ടെങ്കിൽ തപ്പിയെടുക്കുക.

തലനിവർത്തരുത്,
വായ തുറക്കരുത്,
കണ്ണു മിഴിക്കരുത്.

ഇനി,

നിന്റെകയ്യിൽ ഒന്നും
തടഞ്ഞില്ലയെങ്കിൽ..
കൈകൾ
പതിയെ വലിച്ചെടുക്കുക,
പൂർണ്ണ രൂപം പ്രാപിക്കുക.

അപ്പോഴും നീ
നിന്റെ കണ്ണുകൾ തുറക്കരുത്.
എന്നിട്ട് നീ
അറയിലേക്ക് പോകുക.

അവിടെ നിനക്കലറിക്കരയാം
വേണ്ടുവോളം.

നിന്നെ ഞാൻ ഇരുട്ടിന്റെ
കാരാഗൃഹത്തിലടച്ചത് നാലാളറിയട്ടെ.

പ്രമാണികൾ
പ്രായശ്ചിത്തം ചെയ്യുന്ന കാലത്ത്
നിന്നെ ഞാൻ മോചിതനാക്കാം..

20 comments:

yousufpa said...

പ്രമാണികൾ
പ്രായശ്ചിത്തം ചെയ്യുന്ന കാലത്ത്
നിന്നെ ഞാൻ മോചിതനാക്കാം..

sm sadique said...

orikkalum athe nadakkilla.

Manoraj said...

നല്ല പ്രതിഷേധം ഇക്ക

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

പ്രജാപതികൾ വാഴും കാലം

പള്ളിക്കരയിൽ said...

ദിവാസ്വപ്നങ്ങൾ....

kichu / കിച്ചു said...

വായ് തുറക്കരുതെന്ന് പറഞ്ഞതോണ്ട് മിണ്ടാതെ പോണു.

:))))

ഹരീഷ് തൊടുപുഴ said...

cheers..:)

Anonymous said...

കൊള്ളാമല്ലോ ഇതെന്തൊരു പക ... ഇത്രക്കു വേണൊ .. ആ കാലമൊക്കെ മാറിയില്ലെ.. ഇല്ലെങ്കിൽ മാറ്റത്തിനായി തൂലിക ഉയരട്ടെ ഇനിയും........... ആശംസകൾ..

Echmukutty said...

അതെപ്പോഴാണ് ആ കാലം?
ആ വരാത്ത കാലത്തിലെ നടക്കാത്ത സംഭവം?

Mohamedkutty മുഹമ്മദുകുട്ടി said...

രോഷം കൊള്ളാം.

രമേശ്‌ അരൂര്‍ said...

പ്രമാണികള്‍ പ്രായശ്ചിത്തം ചെയ്യുന്ന കാലം വരുമോ യൂസുഫ്പാ ??
കാലം മാറുമ്പോള്‍ അടിമകളും ഉടമകളും ഇല്ലാത്ത കാലം വരുമെന്ന് നമ്മള്‍ എത്ര കൊതിച്ചു ..പക്ഷെ പഴയ പ്രമാണി കള്‍ക്ക് പകരം വരുന്നത് പുതിയ പ്രമാണികള്‍ ..മുഖങ്ങള്‍ മാറുന്നു ..വ്യവസ്ഥ മാറുന്നില്ല ,,,:(

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

പ്രമാണികള്‍ വെറും പ്രാണികളായി മാറുന്ന ദിനം വരാനിരിക്കൂന്നു. :)

junaith said...

ഒട്ടകപക്ഷിയാവുക,
തല പൂഴ്ത്തി കാണാതെ പോവുക..

നികു കേച്ചേരി said...

കാണാതെ പോകാൻ പറ്റില്ല ബായ്..കണ്ടേ പോകൂ...ഒന്നുമില്ലെങ്കിൽ കൊണ്ടേ പോകൂ.....
:))

ചന്ദ്രകാന്തം said...

കണ്ടുകൂടായ്മകള്‍, കേട്ടുകൂടായ്മകള്‍.. ഇരുട്ടിനെ സ്വയം വരിയ്ക്കുന്ന ജനതയുടെ അലസശീലങ്ങളുടെ ഫലം. മാറ്റാനാവാതെയല്ല, മനസ്സില്ലായ്മയാണ്‌.

Salam said...

നിനക്ക് വേണമെങ്കില്‍ ജന്തര്‍ മന്തരില്‍ വന്നു ഞങ്ങള്‍ അനുവദിച്ചു തന്ന ദിവസം അനുവദിച്ച മണിക്കൂറില്‍ പ്രതിഷേധം പ്രകടിപ്പിക്കാം കേട്ടോ. അപ്പോഴും ലക്ഷ്മണ രേഖകള്‍ മറക്കാതിരിക്കുക.
കാലത്തെ പൊള്ളുന്ന വരികളില്‍ കുറിച്ചിട്ടു.

പാവപ്പെട്ടവന്‍ said...

വെറുതെ ആശിക്കാം യൂസഫേ..ഒരിക്കലും പ്രമാണികളിൽ മാപ്പിന്റെ സ്വരമുണ്ടാകില്ല

പ്രയാണ്‍ said...

യൂസ്ഫ്പായുടെ കവിത പൂർണ്ണത പ്രാപിക്കുന്നുണ്ടിവിടെ. ആശംസകള്‍....... .

Absar said...

ആശംസകളോടെ...
www.absarmohamed.blogspot.com

ശ്രദ്ധേയന്‍ | shradheyan said...

ആശിക്കുന്നതിനു കപ്പം കൊടുക്കേണ്ടല്ലോ യൂസുഫ്പാ..!