Thursday, July 7, 2011

കന്യക..














പെണ്ണെ,
നീയെന്റെ കന്യക..
നാണമില്ലാതെ നീ
ആടിത്തിമിർത്തപ്പോൾ..!
രംഗബോധമില്ലാത്ത
തേവിടിശ്ശിയെന്നു വിളിച്ചു.

പിന്നെ നീവന്ന്
പായാരം പറഞ്ഞ്,
എണ്ണിപ്പെറുക്കി,
പതം പറഞ്ഞ്,
ചിണുങ്ങിക്കരഞ്ഞപ്പോൾ -
നിന്റെ അശ്രുബിന്ദുക്കളതേറ്റു വാങ്ങി
കണിവെച്ചു തൊഴുതു നിന്നു
പടിഞ്ഞാറ്റിലെ മുരിങ്ങമരം.
പറഞ്ഞില്ല ഞാൻ
പിന്നെ, അരുതാത്തതൊന്നും.

അന്നൊരു വേറ്റലം
ഉന്മത്തനായി നിന്റെ
അംഗവടിവിലുമ്മ വെച്ചപ്പോൾ
തകർന്നതെന്റെ ഹൃദയമായിരുന്നു.

എന്തേ..നീ മടിച്ച്... മടിച്ച്..?

എനിക്ക് നിന്റെ പൊട്ടിച്ചിരി
കേൾക്കണമന്നു നീ പകർന്ന
ശോകം ശമിക്കണമെങ്കിൽ.

എന്റെ കാമിനീ.....
നിന്നെ കാമിച്ച്,
എന്റെ ആയുസ്സൊടുങ്ങും മുൻപ്
നിന്റെ ഉള്ളമൊന്നു തുറന്നു തരിക.
നീ എന്തേ പിടിതരാതലയുന്നു.?
എന്റെ പ്രണയമെന്തേ ഗൗനിക്കുന്നില്ല..?

നിന്റെ മൗനം,
നിന്റെ ചിണുക്കം,
നിന്റെ രൗദ്രം,
നിന്റെ ലാസ്യം,
എല്ലാം എന്റെ ഹരം.

എങ്കിലുമെന്റെ മഴപ്പെണ്ണേ...
നീയെന്റെ കന്യക തന്നെ.




15 comments:

yousufpa said...

എന്റെ കന്യക..

sm sadique said...

മഴപ്രണയം പ്രണയമായി തുടരട്ടെ... ഒരു പ്രണയവും പ്രളയമഴ ആകാതിരിക്കട്ടെ..........

രമേശ്‌ അരൂര്‍ said...

എന്ത് !! കന്യകയെ തേവിടിശ്ശി എന്ന് വിളിച്ചെന്നോ !! എന്നിട്ട് അവള്‍ കരണത്ത് അടിക്കാതെ പതം പറഞ്ഞു ചിണുങ്ങി യെന്നോ!!
പിന്നെങ്ങനെ ഈ പെണ്ണുങ്ങള്‍ നന്നാകും ??

മഴക്കവിത കൊള്ളാം യൂസുഫ്പ ..:)

പ്രയാണ്‍ said...

:)

A said...

പിടി തരുമ്പോഴും പിടി കിട്ടാതെ അവള്‍ പ്രഹേളികയാവുന്നു. കവിത അതി മനോഹരമായി. ഇതാണ് കവിത

Muralee Mukundan , ബിലാത്തിപട്ടണം said...

മഴപ്പെണ്ണിനോടായിരുന്നുവോ കിന്നാരം...
ഞാൻ വിചാരിച്ചു...

കവിത കവിത തന്നെ കേട്ടൊ ഭായ്

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മനോഹരമായ മഴക്കവിത

പള്ളിക്കരയിൽ said...

പെയ്തു തീരാത്ത, പെയ്താലും പെയ്താലും തീരാത്ത ഈ പ്രണയം കൊള്ളാം.

Manoraj said...

ഇക്കാ..

അടുത്തിടെ വായിച്ച ഇക്കയുടെ മനോഹരമായ ഒരു കവിത.. രമേശ് പറഞ്ഞപോലെ കന്യകയെ തേവടിശ്ശിയെന്ന് വിളിക്കണ്ടായിരുന്നു.. നമുക്ക് പ്രതിഷേധിക്കാം.. നന്ദിയില്ലാത്ത ഈ സമൂഹത്തോട്... അല്ലേ :)

Unknown said...

എന്റെ കന്യക ,നിത്യ കന്യക ,
എന്റെ മനസ്സില്‍ അവള്‍ക്ക്
ഒരു നിത്യ യൌവനവും ..
കവിത ,അല്ല മഴ പെയ്തു
അതും അല്ല
മഴ പെയ്യിച്ചു ......

Kaithamullu said...

രംഗബോധമില്ല്ലാതെ ‍ആടിത്തിമിര്‍ത്തപ്പോഴല്ലേ തേവിടിശ്ശിയെന്ന് വിളിച്ചത്?
ചണ്ഡികയായ് ഉറഞ്ഞ് തുള്ളിത്തകര്‍ക്കുമ്പോഴെന്ത് വീളിക്കും?
-കവിത ഇഷ്ടായി യൂസഫ്പ!

പാക്കരൻ said...

നിന്റെ മൗനം,
നിന്റെ ചിണുക്കം,
നിന്റെ രൗദ്രം,
നിന്റെ ലാസ്യം,
എല്ലാം എന്റെ ഹരം.

:)))

Junaiths said...

മഴയോ....മഴ..

Mano Artist said...

nannaaaaaaayittundu....

Echmukutty said...

ആ വാക്ക് വിളിയ്ക്കേണ്ടായിരുന്നു.

കവിത ഇഷ്ടപ്പെട്ടു.