Saturday, September 17, 2011

ഞാൻ...


പൂക്കാത്ത ആ മരക്കൊമ്പിൽ
കിളികൾ ചേക്കാറില്ല തന്നെ.
അതിൽ പകലുറങ്ങുന്ന
കടവാതിലെന്ന ഞാൻ.
കമ്പളം പുതച്ച്,
കാമനകളില്ലാതെ
പകലിനെ തോല്പിക്കുകയാണ്‌.
ഓർക്കാപുറത്തെ
പെറുക്കിപ്പിള്ളേരുടെ
പെറുക്കിയേറിന്റെ ആഘാതം
കമ്പളത്തിൽ തുള വീഴ്തുമ്പോഴും
പഠിക്കില്ല ഞാൻ.

15 comments:

yousufpa said...

പെറുക്കിപ്പിള്ളേരുടെ
പെറുക്കിയേറിന്റെ ആഘാതം
കമ്പളത്തിൽ തുള വീഴ്തുമ്പോഴും
പഠിക്കില്ല ഞാൻ.

Manoraj said...

അശാന്തിയുടെ കടവാവലുകള്‍.. അല്ലേ ഇക്കാ

yousufpa said...

അതെ, മനോ..

Unknown said...

പല അര്‍ഥങ്ങള്‍

കമ്പിളിയില്‍ ഒരിക്കല്‍ തുള വീണാല്‍ പിന്നെ ...

ബഷീർ said...

അവലോകനം ചെയ്യാന്‍ മുതിരുന്നില്ല.
അര്‍ത്ഥതലങ്ങള്‍ ചികയാനും
എനിക്കുറങ്ങണമിനിയും

Junaiths said...

"പാഠം പഠിച്ചിടാം കൂട്ടുകാരെ,
ഒരു പാഠം പഠിക്കുന്ന കാലം വരെ"
കടപ്പാട് : മുരുകന്‍ കാട്ടാക്കട.

yousufpa said...

ബഷീർ ..കമന്റെനിക്യ്ക്കിഷ്ടപ്പെട്ടു.

പ്രയാണ്‍ said...

ജീവിച്ചിരിക്കുന്നതിന്നു തെളിവായി ഒരു കടവാതിലെങ്കിലും കൂട്ടുണ്ടല്ലോയെന്ന്‍ മരം.........

pallikkarayil said...

ച്ചാൽ, ന്നെ തല്ലണ്ടമ്മാവാ, ഞാൻ നന്നാവില്ല്യാന്നെന്നെ. ശിവ ശിവ! കലികാലം.

Unknown said...

തന്നിലെ ഏകാന്തതയെ കടവാതില്‍ പ്രതിഷ്ട്ടിക്കുന്നു കവി ...അങ്ങനെ തന്നെ അല്ലെ ഇക്കാ ?
എങ്കിലും ചിലത് കവിയെ ആലോസരപെടുത്തുന്നു അത് പിള്ളേരുടെ രൂപത്തിലായാലും
നന്നായിരിക്കുന്നു ഭാവന

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

കാലത്തിനൊപ്പം മാറാന്‍ വിസമ്മതിച്ചവന്റെ പിറുപിറുക്കലുകള്‍‌ അതോ തിരിച്ചറിവുകളോ.... ഹും.. കവിത നന്നായിട്ടുണ്ട്

A said...

പെറുക്കിപ്പിള്ളേരെ നമ്മള്‍ ചേരികളില്‍
ഒതുക്കുന്നണ്ടല്ലോ. അങ്ങിനെ ഏറുകള്‍
ദുര്‍ബലമായി വരുന്നു. ഉറക്കം സുഖകരവും.
എല്ലാം വെണ്ണീറാവുന്ന ഒരു ആളലിലേക്ക്
ഈ ഉറക്കം നീളുമോ?

ഇസ്മയില്‍ അത്തോളി said...

കാഴ്ചകള്‍ കീഴ് മേല്‍ മറിയുന്ന ഇക്കാലത്ത്,കടവാവലിനെ കുറിച്ചുള്ള വരികള്‍ ഇഷ്ടമായി.....
[ഈ വഴിക്ക് ആദ്യമാണ് ഈയുള്ളവന്‍....എന്‍റെ ഒരു കുഞ്ഞു ബ്ലോഗ്‌ ഉണ്ട്....സ്വാഗതം....]

lijeesh k said...

നല്ല വരികള്‍..ശീലങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ കഴിയില്ലല്ലോ ഇക്കാ..
ഉണര്‍ന്നിരിക്കുമ്പോള്‍ മറ്റുള്ളവര്‍ കാണാത്ത കാഴ്ചകള്‍ കാണാന്‍ ആശംസകള്‍..

MINI.M.B said...

നല്ല ഭാവന!