Wednesday, February 15, 2012

തർക്കചിത്രങ്ങൾ...

ഒരു വലിയ വിനാശം
നമ്മെ തേടി വരാനിര്രിക്കുന്നു.
അത്, കൊടുങ്കാറ്റായും
പേമാരിയായും
പ്രളയമായും
നാശം വിതച്ചു കൊണ്ടേയിരിക്കും

അന്ന്, പ്രണയം പൂക്കില്ല
രാസകേളിയില്ല
രതിക്രീഡയില്ല
വ്യവഹാരങ്ങളില്ല
കൊള്ളക്കൊടുക്കകളില്ല
ബന്ധങ്ങളും, ബന്ധനങ്ങളുമില്ല.
നശിക്കും സർവ്വവും..
അന്നുണ്ടാകില്ല
ഉറ്റോരുടയോർ‌

പിന്നെയോ..?
ഉയർത്തപ്പെടും മനുഷ്യജന്മങ്ങളെ
ഉടുതുണിയില്ലാതെ
അവർ നടന്നും പറന്നും
അലഞ്ഞുകൊണ്ടേയിരിക്കും
പിന്നെയവർ വാവിട്ടലറും
തർക്കങ്ങളിലേർപ്പെടും
അവയൊക്കെ പ്രതിധ്വനിയില്ലാതെ
മേഘപാളികളിലലിയും
മേഘം കറുക്കും കനക്കും
എന്നിട്ടുമവർ നാവുകൊണ്ട്
ആകാശത്തിൽ ചിത്രമെഴുതും

മുല്ലപ്പെരിയാർ,ലോക്പാൽ,
കാശ്മീർ,ഇറാൻ,ഇറാഖ്,
പലസ്തീൻ, ഈജിപ്ത്,സിറിയ,
എണ്ണ,വെള്ളം,പെണ്ണ്,ധനം
തുടങ്ങി സർവ്വവുമവർ
വിഷയമാക്കും...
എണ്ണിയാലൊടുങ്ങാത്ത
ചിത്രങ്ങൾ...തർക്കചിത്രങ്ങൾ...

10 comments:

yousufpa said...

മുല്ലപ്പെരിയാർ,ലോക്പാൽ,
കാശ്മീർ,ഇറാൻ,ഇറാഖ്,
പലസ്തീൻ, ഈജിപ്ത്,സിറിയ,
എണ്ണ,വെള്ളം,പെണ്ണ്,ധനം
തുടങ്ങി സർവ്വവുമവർ
വിഷയമാക്കും...
എണ്ണിയാലൊടുങ്ങാത്ത
ചിത്രങ്ങൾ...തർക്കചിത്രങ്ങൾ...

Unknown said...

വരാനിരിക്കുന്ന കാലത്തെ കുറിച്ച് മുന്‍പേ കാണാന്‍ ശ്രമിക്കുന്നു കവി .....ഒരു പടി മുന്നില്‍ നിന്ന ചിന്തകള്‍ക്കെ കാലത്തെ അതി ജീവിക്കാന്‍ കഴിയുള്ളൂ
പക്ഷെ എല്ലാത്തിനെയും കുറിച്ച് പറയുന്നു പക്ഷെ ഒന്നിന്ന്യും കുറിച്ച് ആഴയത്തില്‍ പറയുന്നില്ല ........

വേണുഗോപാല്‍ said...

വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ ?
വരട്ടെ ... അനുഭവിക്കാം

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കലികാലം അല്ലെ?
നന്നായി..

sm sadique said...

കാലം ഇങ്ങനെയെ ആവു.കാഴ്ച്ചകൾ ചിന്തകൾ സത്യത്തിലേക്ക് സഞ്ചരിക്കട്ടെ.....

majeed alloor said...

ആസന്നമായ് ദുരന്തത്തെകുറിച്ചുള്ള മുന്നറിയിപ്പ് ..
നന്നായിരിക്കുന്നു..

Junaiths said...

ഖിയാമും നാൾ ഇത്രപെട്ടന്നു വന്നോ?

A said...

എല്ലാ തര്‍ക്കങ്ങള്‍ക്കും അവസാനം കയ്യൂക്കുള്ളവര്‍ കാര്യക്കാരനാവുന്നു.
ദൈവ രാജ്യക്കാരും സോഷ്യലിസ്റ്റ്‌ രാജ്യക്കാരും എല്ലാവരും തിണ്ണബലം കിട്ടിയാല്‍
ഇത് തന്നെ കഥ. മനുഷ്യരെ തേടി പിന്നെയും തെരുവില്‍ വെളിച്ചവുമായി തിരയേണ്ട അവസ്ഥ.

Muralee Mukundan , ബിലാത്തിപട്ടണം said...

മാനത്ത് നാവുകൊണ്ടെഴുതിയ അനേകം തർക്ക ചിത്രങ്ങൾ...!

പ്രയാണ്‍ said...

..........:(