Wednesday, March 21, 2012

“വനദിനവും കവിതാദിനവും”....

വനദിനവും കവിതാദിനവും വന്നു
ഒരു കരിദിനം പോലെ.
പെരാലും ആര്യവേപ്പും വേളികൊണ്ടു,
ചേരുംപടി ചേർക്കാത്ത കവിത പോലെ.

മരം വേരോടെ പിഴുതെടുത്തു
തലകീഴായ് നട്ടു കോൺക്രീറ്റ് വനങ്ങളിൽ.
മഹാസൃഷ്ടിയെന്നും മഹാശില്പമെന്നും
വാനോളം പുകഴ്ത്തി വനദിനം
സോമരസപ്രതാപവും,പ്രധാനവുമായി.

ഇല്ല കവിത വൃത്തമില്ലാതെ, ഈണമില്ലാതെ
ഉണ്ട് കവിത വൃത്തമില്ലാതെ, ഈണമില്ലാതെ
പെറ്റമ്മയെ പുലയാട്ടുപറയും കാലമല്ലോ..?


തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയും
ആശാനും ഉള്ളൂരും വള്ളത്തോളും
ഇടശ്ശേരി ചങ്ങമ്പുഴ ഇടപ്പള്ളിയും
ഒ എന്‍ വി വയലാര്‍ യൂസഫലിയും
സുഗതകുമാരിയും കടമ്മനിട്ടയും
അറിയപ്പെടാകവി ബാലചന്ദ്രൻ മുല്ലശ്ശേരിയും
നട്ടു നല്കിയ കാവ്യമരം
പൂത്തുലഞ്ഞതും സൗരഭ്യം പകർന്നതും പോയ കാലമല്ല.

നെഞ്ചേറ്റി കനി ഭക്ഷിച്ച് വാമൊഴി പാടി
സച്ചിദാനന്ദനും വിനയചന്ദ്രനും 
  ചുള്ളിക്കാടും  വിജയലക്ഷ്മിയും
 ജ്യോതിബായിയും ഗീതാരാജനും ചാന്ദ്നിയും
പ്രയാണും കലേഷും  ശൈലനും വീരാൻ കുട്ടിയും
കുഴൂരും നസീർ കടിക്കാടും റ്റിപി അനിൽ കുമാറുമടക്കമു-
ണ്ടല്ലോമനേകം കാവ്യധാരകൾ, കോകിലങ്ങളീകാവ്യവൃക്ഷത്തണലിൽ

ഉണ്ടാകട്ടെ അനേകം വൃക്ഷങ്ങൾ
നശിച്ചീടുമീ ഭൂമിയെ രക്ഷിപ്പാൻ
നട്ടു നനച്ചീടുക, മാമരങ്ങൾ
മർമ്മരങ്ങളായ് കവിതയേറു പാടട്ടെ.

* ലോക വനദിനവും ലോക കവിതാ ദിനവും വന്നു ഒരു നിയൊഗം പോലെ.
ഇന്ന് 21.03.2012 ഈ രണ്ടുദിനങ്ങളും ആചരിക്കുന്നു ഒരനുഷ്ടാനം പോലെ9 comments:

yousufpa said...

* ലോക വനദിനവും ലോക കവിതാ ദിനവും വന്നു ഒരു നിയൊഗം പോലെ.
ഇന്ന് 21.03.2012 ഈ രണ്ടുദിനങ്ങളും ആചരിക്കുന്നു ഒരനുഷ്ടാനം പോലെ

Manoraj said...

“ഇല്ല കവിത വൃത്തമില്ലാതെ, ഈണമില്ലാതെ
ഉണ്ട് കവിത വൃത്തമില്ലാതെ, ഈണമില്ലാതെ
പെറ്റമ്മയെ പുലയാട്ടുപറയും കാലമല്ലോ..?“

ഈ വരികള്‍ ഏറെ ഹൃദ്യം.. ഇത് തന്നെയാണ് പഞ്ചും.. പിന്നെ ചെറിയ ചില തെറ്റുകള്‍ ഉണ്ട് ഇക്ക. ജ്യോതിഭായി അല്ല ജ്യോതിബായി ആണ്.

MyDreams said...

വന ദിനത്തില്‍ എഴുതിയ കവിതയില്‍ മരകവി എന്ന് വിളിക്കുന്ന വിനയചന്ദ്രന്‍ മാഷെ വിട്ടു കളഞ്ഞത് മോശമായി പോയി

പിന്നെ ഈ പറഞ്ഞതിലും കൂടുതല്‍ മഹാ കവികള്‍ കേരളത്തില്‍ ജീവിചിരുനത് കൊണ്ട് ഒരാളെ പേര് എടുത്തു പറയാതിരിക്കുനതാണ് നല്ലത് എന്ന് തോനുന്നു

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ആദ്യവരികളില്‍ കളിയും കാര്യവും സമ്മേളിച്ചു.പിന്നെ ചിന്തിപ്പിച്ചു.ഒടുവില്‍ കവിയോടൊപ്പം മനസ്സും പ്രാര്‍ഥിച്ചു..
ഉണ്ടാകട്ടെ അനേകം വൃക്ഷങ്ങൾ
നശിച്ചീടുമീ ഭൂമിയെ രക്ഷിപ്പാൻ
നട്ടു നനച്ചീടുക, മാമരങ്ങൾ
മർമ്മരങ്ങളായ് കവിതയേററു പാടട്ടെ.
അഭിനന്ദനങ്ങളോടെ..

പ്രയാണ്‍ said...

ഈശ്വരാ........ എനിക്കുവയ്യ... ഞാന്‍ നിന്നു വിയര്‍ക്കുന്നു......

Shashi Chirayil said...

“ലോക വനദിനവും ലോക കവിതാ ദിനവും.....“
-രണ്ടും ഒന്നിച്ച് വന്നതിനാലാകാം യൂസഫിന് കണ്‍ഫ്യൂഷന്‍, അല്ലേ?
-ചിത്രം നന്ന്(ഏതര്‍ത്ഥത്തിലെടുത്താലും)

Salam said...

അസ്സലായി.

sm sadique said...

ഉഗ്രൻ!

പള്ളിക്കരയിൽ said...

നന്നായി.