Friday, December 17, 2010

നാശം..

പടിഞ്ഞാറു സൂര്യൻ
മുങ്ങിത്താഴവേ

ആ ജലാശയത്തിനരികിൽ
ഞാൻ കാറ്റേറ്റിരിക്കവേ

നിറം ചാലിച്ചാകാശം
ജലത്തിൽ വർണ്ണ-
ചിത്രങ്ങൾ രചിക്കവേ

ഞാനാനന്ദത്തിന്റെ
പരിമിതിയിലാറാടവേ

മേഘക്കൂട്ടം
ചരൽ വാരിയെറിഞ്ഞപോൽ
മഴക്കല്ലെറിഞ്ഞതിനെ കുളമാക്കി.
‘നാശം’.

15 comments:

yousufpa said...

നാശം..

പ്രയാണ്‍ said...

നാശമോ............! എന്തു രസമായിരിക്കും...................:)

Muralee Mukundan , ബിലാത്തിപട്ടണം said...

വർണ്ണാഭരണഭൂഷിതയായ ഈ ത്രിസന്ധ്യാസുന്ദരിയെ കുളിരണിയിക്കുവാൻ വന്നപ്പോൾ നശമെന്നോതുന്നവരേ...
ഞാൻ പെയ്തിറങ്ങിയില്ലെങ്കിൽ നിങ്ങൾക്കാണ് നാശം ..കേട്ടൊ

jayanEvoor said...

ആനന്ദാനുഭൂതി തികച്ചും വൈയക്തികമാണ്.
അതുകൊണ്ട് അഭിപ്രായത്തിൽ,
യൂസുഫ്‌പ വേറേ
പ്രയാൺ വേറെ
ബിലാ‍ത്തി വേറെ!
അതുകൊണ്ട് ഞാനും വേറെ!

Ismail Chemmad said...

നന്നായിട്ടുണ്ട്

Unknown said...

ഇതിനെ നാശംന്നു പറയാമോ...?

yousufpa said...

നെഗറ്റീവ് മനസ്സുള്ള മലയാളി സമൂഹത്തെ വരച്ചു കാട്ടാൻ ഒരെളിയ ശ്രമം.അതിന്റെ പ്രതികരണം എന്നെ വളരെ സന്തോഷവാനാക്കുന്നു.‘നാശം’.

yousufpa said...

പ്രതികരണങ്ങൾ എന്ന് കൂട്ടി വായിക്കുക.

Manoraj said...

മികച്ച ഒരു കവിത ഇക്ക..

ഉസ്മാന്‍ പള്ളിക്കരയില്‍ said...

സായാഹ്നസൂര്യൻ
സരോവരോപരിതലത്തിൽ
കുങ്കുമവർണ്ണം ചാലിച്ചു
ചിത്രങ്ങൾ രചിക്കുന്നത്
നോക്കിയിരിക്കവെ
നിനച്ചിരിക്കാതെ
മഴയെത്തിയതിന്റെ
മനോഹരചിത്രം
മഴിവാർന്ന രീതിയിൽ
വരികളിലൂടെ യൂസഫ്പ
വരച്ചു വെച്ചു.

നന്ദി.

സാബിബാവ said...

യുസുഫ്പാ കവിത ചെറുത്‌ മധുരം കൂടുതല്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ആ നാശവും മറ്റാരുടെയോ ആശയാണ്

ഹംസ said...

എല്ലാരും പറഞ്ഞ പോലെ അതൊരു നാശമാണൊ ചിലര്‍ക്കത് ആശയല്ലെ....

എന്‍.പി മുനീര്‍ said...

ഹഹ..മഴക്കല്ലെറിഞ്ഞതിനെ കുളമാക്കി..നാശം..
മഴയെ ഇഷ്ടപ്പെടുന്നവരുണ്ടെങ്കില്‍.പോലും .“ഈ നശിച്ചു പോകാനൊരു മഴ“
എന്നും പറയുന്നവരും ഉണ്ടല്ലോ..കവിത ഇഷ്ടപ്പെട്ടു

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ശരിയാണ്..നാം പലപ്പോഴും കടലിനെ കുളമാക്കും..കുളത്തെ കടലും..