Saturday, April 9, 2011

പാവം കഴുതകൾ..


ഉറക്കെയാണ്‌ കല്പന
ധിറുതിയിലാണ്‌ വില്പന
പിന്നെ,
പതുക്കെയായൊരു ജല്പനം.
പറഞ്ഞുവന്നതൊരു വികസനം.

അരിയെറിഞ്ഞു വാഴിച്ച
തമ്പുരാക്കന്മാർ
അരയെടുപ്പിലൊതുങ്ങി.

അരിക്ക് രൂപ
രണ്ടായാലും
രണ്ടായിരമായാലും
റാൻ മൂളി ,വായും മൂടി
വാങ്ങാൻ അടിയങ്ങളുണ്ടേ..

തന്നുവല്ലോ വാഗ്ദാനങ്ങൾ
നിറഞ്ഞുവല്ലോ ഉദരങ്ങൾ,
കൊടുത്തേക്കണേ ഒരു വോട്ട്.
എന്റെ പാർട്ടി സിന്ദാബാദ്.....







18 comments:

yousufpa said...

എന്റെ പാർട്ടി സിന്ദാബാദ്.....

mumsy-മുംസി said...

അരാഷ്ട്രീയ വാദമാണോ ഉദ്ദേശം ! ആണെങ്കില്‍ ശക്തിയായി എതിര്‍ക്കുന്നു !

yousufpa said...

@മുംസി,
ജനം ഒരു പരീക്ഷണ വസ്തുവായതിലുള്ള ഖേദം മാത്രം..

Manoraj said...

രാഷ്ട്രീയം എന്നത് രാഷ്ട്രത്തെ സംബന്ധിച്ചതല്ലേ മുംസി.. രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ചതല്ലല്ലോ.. ഇവിടെ വിമര്‍ശനം രാഷ്ട്രീയ പാര്‍ട്ടികളോടാണെന്ന് തോന്നുന്നു. അല്ലെങ്കില്‍ രാഷ്ട്രീയപാര്‍ട്ടികളെ വിമര്‍ശിച്ചതിനേക്കാളേറെ താന്‍ കൂടെ ഉള്‍പ്പെടുന്ന പൊതുജനത്തിന്റെ നിസ്സഹായാവസ്ഥയില്‍ നിന്നാണെന്ന് തോന്നുന്നു യൂസ്ഫപയുടെ വരികള്‍..

ചില വരികള്‍ തീക്ഷ്ണങ്ങള്‍ തന്നെ ഇക്ക.. എല്ലാ വരികള്‍ക്കും ആ ഒരു പഞ്ച് വന്നുമില്ല..

എന്‍.പി മുനീര്‍ said...

എന്തൊരു പാവം കഴുതകള്‍
കൈയ്യടിക്കും ഞങ്ങള്‍
ജയ് വിളിക്കും ഞങ്ങള്‍
അഞ്ച് കൊല്ലം കണ്ണുപൊത്തും
കാത് പൊത്തും ഞങ്ങള്‍

pallikkarayil said...

ഹ...ഹ്ഹ.... കലക്കി.

Unknown said...

അവനവന്‍ പാര്‍ട്ടി സിന്താബാദ്‌ !

Echmukutty said...

അങ്ങനെ കഴുതയായാൽ പോരല്ലോ.........

...sijEEsh... said...

എന്റെ പാർട്ടി സിന്ദാബാദ്....
അത് ഒന്ന് കൂടെ പരിഷ്കരിച്ചു
സ്വന്തം കാര്യം സിന്ദാബാദ് ...
അപ്പൊ ആര്‍ക്കും കുഴപ്പമൊന്നും കണ്ടില്ല.
അന്യരുടെ ദുഖങ്ങളില്‍
കനല്‍ പോലെരിയുന്ന എന്റെ മനസിനൊഴികെ...

Keep going ikka.. :)

nandakumar said...

അത് കൊള്ളാം.

എന്നാലും പോണം, നാളെ വരിയില്‍ നിക്കണം, ആജ്ഞകള്‍ അനുസരിച്ച് ചാപ്പ കുത്താന്‍ നിക്കണം. അങ്ങിനെ എന്റെ ‘പരമാധികാരം’ വിനിയോഗിക്കണം!!!!

പാവപ്പെട്ടവൻ said...

എല്ലാവ്യക്തികൾക്കും രാജ്യത്തിനോട് ഒരു കടമയും കടപാടുമുണ്ട് അതു നമ്മൾ ശരിയായ രീതിയിൽ പ്രാവർത്തികമാക്കത്തത് കൊണ്ടാണ് രാഷ്ട്ര്യത്തിൽ പുഴുകുത്തു വീഴുന്നതു.എതിർക്കണ്ടതിനെ എതിർക്കാൻ തയ്യാറാകാത്ത നമുക്കു ഇങ്ങനെ ദുഖിക്കാനെ കഴിയു.

Unknown said...

കുത്തിക്കൊല്ലണോ, നക്കിക്കൊല്ലണോ, ഞെക്കിക്കൊല്ലണോ എന്നിങ്ങനെ പല ഓപ്ഷനുമായിട്ടു ഉണ്ട് കുറച്ചു പേര്‍. എന്നാലും ഞാന്‍ പോകും! വിരോധമുള്ള ആര്‍ക്കിട്ടെന്കിലും ഒന്ന് കുത്തും.(ഒരു പാവം വോട്ടറുടെ മനോവ്യാപാരം)
കവിത ഇഷ്ട്ടമായി. അഭിനന്ദനങ്ങള്‍!

sHihab mOgraL said...

കാ‍ലികം..
നന്നായി പറഞ്ഞു.
അവസാനവരികൾ കവിതയുടെ വഴിക്കു വന്നില്ലെന്നൊരു ശങ്കയുണ്ട്... :)

Sabu Kottotty said...

തന്നാവാങ്ങും സിന്ദാബാദ്...
തല്ലല്ലിഷ്ടാ സിന്ദാബാദ്..

പാക്കരൻ said...

എന്റെ വോട്ടിന് വില വരും കാലം വരെ കാത്തിരിക്കണം കേരളം നന്നാവാൻ :)

Muralee Mukundan , ബിലാത്തിപട്ടണം said...

ഇനിയഞ്ചുകൊല്ലം കണ്ണുപൊത്തുകയും,കാത് പൊത്തുകയും ചെയ്യുന്ന കഴുതകൾ...!

Junaiths said...

അതെ...എത്രയായാലും വാങ്ങണം അരി..
സത്യമായ വരികള്‍

കൊച്ചന്നൂരിയന്‍ said...

എല്ലാവര്ക്കും അറിയാം രാഷ്ട്രീയക്കാരുടെ ഇരട്ട താപ്പുകള്‍. കേരളത്തിലെ ജനങ്ങള്‍ എല്ലാരും തെരഞ്ഞെടുപ്പു ബഹിഷ്കരികാന്‍ തീരുമാനിച്ചാല്‍, ഈ രാഷ്ട്രീയ കൊള്ളകാര്‍ ഒരു പാഠം പഠിക്കും