Thursday, April 21, 2011

വിശപ്പും മരണവും പിന്നെ ജയവും തോൽവിയും.


തോൽവി പഠിച്ചത്
വിശന്നപ്പോഴാണ്‌.
തോല്പിക്കാൻ പഠിച്ചത്
ധനികനായപ്പോഴാണ്‌.
തോറ്റതും തോല്പിച്ചതും
ഇവ രണ്ടും ചേർന്നാണ്‌. .

മരണം
ഒരു മാരണമായത്
ജീവിക്കാനുള്ള
കൊതി പൂണ്ടാണ്‌.
ജീവിക്കാനുള്ള ത്വരയു-
ണ്ടായതെങ്ങിനെയാണെന്ന്
ഞാനിനിയും
പഠിക്കാനിരിക്കുന്നതേയുള്ളു..

18 comments:

yousufpa said...

വിശപ്പും മരണവും പിന്നെ ജയവും തോൽവിയും.

Ismail Chemmad said...

ജീവിക്കാനുള്ള ത്വരയു-
ണ്ടായതെങ്ങിനെയാണെന്ന്
ഞാനിനിയും
പഠിക്കാനിരിക്കുന്നതേയുള്ളു..


ഞാനും ... നല്ല വരികള്‍ ആശംസകള്‍

sm sadique said...

ലോകം ഇത്ര സുന്ദരമായതിനാലാവും (എല്ലാ അർഥത്തിലും ) ജീവിക്കാനുള്ള ത്വര ഉണ്ടായത്.
സങ്ക്ടങ്ങൾക്കും അതിന്റെതായ സൌന്ദ്യര്യം ഉണ്ടാവും . അത് കൊണ്ടാണ് എന്നിലും ഈ ത്വര ഉണ്ടായത്.
വളരെ നല്ല ആശയം .ആശംസകൾ………………..

രമേശ്‌ അരൂര്‍ said...

സ്നേഹം കൊണ്ടും തോല്പ്പിക്കാല്ലോ യൂസുഫ്പ ..:)
ഈ നാല്പതു വയസോക്കെ കഴിയുമ്പോള്‍ ഉള്ള ഒരു കുഴപ്പമാണ് കൂടെ ക്കൂടെയുള്ള ഈ വീണ്ടു വിചാരം ..അല്ലെ :)

yousufpa said...

@രമേശ് ഭായ്..കമന്റ് പെരുത്ത് ഇഷ്ടായി...

mumsy-മുംസി said...

ഇതു കൊള്ളാം യൂസുക്കാ...ഇടക്കൊന്ന് അവനവനിലേക്ക് തന്നെ നോക്കാനുള്ള ഒരു ത്വരയുണ്ടാക്കുന്ന വരികള്‍ !

sHihab mOgraL said...

തോറ്റും തോൽ‌പ്പിച്ചും..
പഠിച്ചും പഠിപ്പിച്ചും..

കവിത ഇഷ്‌ടായി.. :)

പകല്‍കിനാവന്‍ | daYdreaMer said...

എത്ര പാട് പെട്ടായാലും പിന്നേം പിന്നേം ജീവിക്കണം .. ല്ലേ .. :)
എന്തോ മാജിക് ഉണ്ട് !

പള്ളിക്കരയിൽ said...

തോല്പിക്കാതെയും തോറ്റുകൊടുക്കാതെയും നീങ്ങിപ്പോകാനുള്ള വഴിയാണു ഞാൻ തേടുന്നത്; “ത്വര” ഇല്ലാതായിപ്പോകാതിരിക്കാനും..

Muralee Mukundan , ബിലാത്തിപട്ടണം said...

തോൽവി പഠിച്ചത് വിശന്നപ്പോഴാണ്‌.
തോല്പിക്കാൻ പഠിച്ചത് ധനികനായപ്പോഴാണ്‌.
തോറ്റതും തോല്പിച്ചതും ഇവ രണ്ടും ചേർന്നാണ്‌.

നന്നായിട്ടുണ്ട് കേട്ടൊ ഭായ്.

അനില്‍കുമാര്‍ . സി. പി. said...

ചിന്തിപ്പിക്കുന്ന കവിത.

A said...

വീണ്ടു വിചാരത്തില്‍ പുതിയ വെളിപാടുകള്‍ പിറക്കട്ടെ. ഇത് പോലുള്ള നല്ല അര്‍ത്ഥവത്തായ കവിതകളും. തോല്‍വികള്‍ ഏറ്റു വാങ്ങുമ്പോഴും വലിയൊരു വിജയത്തില്‍ എത്തല്‍ സാധ്യമാക്കുന്ന ചിന്തകള്‍.

Manoraj said...

പടിച്ചു കഴിയുമ്പോള്‍ ഒന്ന് പറയ് യൂസഫ്പ.. ഹി..ഹി..

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ജയിച്ചാലും തോറ്റാലും ജീവിതം ജീവിച്ചു തീര്‍ത്തല്ലേ പറ്റൂ...?
പിന്നെ,
മക്കളുടെയും കൂടെ വന്ന(?) ഷജീര്‍.കെ.പി.യുടെയും ബ്ലോഗ്‌ url വ്യക്തമല്ലാതതിനാല്‍ എന്റെ പോസ്റ്റില്‍ ചേര്‍ക്കാന്‍ കഴിഞ്ഞില്ല... ഒന്ന് പോസ്റ്റണേ...

ഇവിടെ

എന്‍.പി മുനീര്‍ said...

എല്ലാം ശരി തന്നെ.കാര്യം പറയുന്ന കവിത.
ആദ്യത്തെ വരികളാണ് കൂടുതല്‍ ഇഷ്ടമായത്

നീര്‍വിളാകന്‍ said...

ഒരു തിരിഞ്ഞു നോട്ടം എപ്പോഴും നല്ലതു തന്നെ....

K@nn(())raan*خلي ولي said...

യുസുഫ്ക്കാ,
തല്‍ക്കാലം ജീവിക്ക്.
മരിക്കല് പിന്നീടാകാം..
ന്ത്യെ!

Unknown said...

ജീവിതം എത്ര ചെറുതാണ് ഒപ്പം വലുതുമാണ്, തീരിമാനിക്കുനത് നമ്മള്‍ തന്നെ.