Wednesday, April 27, 2011

‘നിണമായാലും നിറമില്ലാതെ കാണാലൊ‘

ഇന്നു രാവിലെ
കറുത്ത കുപ്പായം
ധരിച്ച എന്നോട്
അയല്ക്കാരി ചോദിച്ചു-

ഈ വേനലിനെന്തിനിത്..?
ഒന്നു പുഞ്ചിരിച്ച്,
മനസ്സിലോതി
‘നിണമായാലും
നിറമില്ലാതെ കാണാലൊ’

മനസ്സ് നീറുകയാണു.
മുറ്റത്തെ മാവും പ്ളാവും
മുറിച്ച് മാറ്റുന്നു.
അതിൽ നിറയെ
പറക്കമുറ്റാത്ത
കിളിക്കുഞ്ഞുങ്ങളെ പോലെ
മൂക്കാത്ത ചക്കയും മാങ്ങയും.
എക്കൊല്ലത്തേക്കാളും
മത്സരിച്ചു കായ്ച്ചു
ആമരങ്ങൾ.

എന്റെ കയ്യും കാലും
പറിച്ചു നീക്കുകയാണൊ കൂട്ടരെ?
ഉത്തരമില്ലാത്ത ചോദ്യം.

എന്റെ ഉമ്മ,ഉപ്പ,ഭാര്യ, മക്കൾ
അതിലുപരി ഞാൻ
സങ്കീർണ്ണതയോടെ സാകൂതം...
എന്തിനീ ചെയ്തി?
അതൊരു നിയതി.

അനിയനൊരു
ടെറസ്സിന്റെ കൂര
അറ്റു പോയ
കൈകളും കാല്കളും
അതിനുള്ള ഗുരുതി.

മുറിഞ്ഞ മനസ്സിലെ നിണം
എന്റെ കറുത്ത
കുപ്പായം കൊണ്ട് മറച്ചു.

‘നിണമായാലും
നിറമില്ലാതെ കാണാലൊ’


15 comments:

yousufpa said...

‘നിണമായാലും
നിറമില്ലാതെ കാണാലൊ’

രമേശ്‌ അരൂര്‍ said...

മരം വെട്ടി മാറ്റിയിട്ടു യൂസുഫ്പ കറുത്ത കോട്ടിട്ട് കരിം കവിത എഴുതി പരിതപിക്കുന്നോ ? ശിത് കൊള്ളാല്ലോ ...ഞങ്ങള്‍സമ്മതിക്കില്ല ..ഒരു പരിഹാരം ഉണ്ട് ..വീടിനും പറമ്പ്‌ നും ഇടയില്‍ എല്ലാവരും ചേര്‍ന്ന് ആഘോഷമായി കുറച്ചു വൃക്ഷതൈകള്‍ നട്ട് പിടിപ്പിക്കു ..കുറച്ചു നാള്‍ കഴിയുമ്പോള്‍ എങ്കിലും തണലും ഫലങ്ങളും ഉണ്ടാകുമല്ലോ ..ഉപ്പയോ വല്ലുപ്പയോ നട്ട് നനച്ചു വളര്‍ത്തിയ മാവും പ്ലാവും ആഞ്ഞി ലി യും ഒക്കെയാണ് പുതിയ വീടുകളുടെ ജനലും കഴുക്കോലും ഒക്കെ ആയി മാറുന്നത് ..അനന്തര തലമുറക്കായി നമുക്കിന്നെ കുറെ മരങ്ങള്‍ നടാം ..അങ്ങനെയെങ്കിലും നമുക്കാശ്വസിക്കാം ..:)

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

വെട്ടിക്കളഞ്ഞവ പുതിയ നാമ്പുകളായി പുന:സൃഷ്ടിക്കുക. നിണം ഇനിയും പടരാതിരിക്കട്ടെ.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

വീടുനുള്ളിലും അപ്പോൾ വെട്ടിനിരപ്പാക്കൽ ഉണ്ട് അല്ലേ
എന്ത് നിണമായാലും
നിറമില്ലാതെ കാണാലൊ

Muneer N.P said...

മനസ്സിലെ വിഷമങ്ങള്‍ കവിതയായെഴുതിതീര്‍ക്കുന്നതിലും
ഒരു സുഖമുണ്ട്. പറഞ്ഞാല്‍ മനസ്സിലാകൂല്ല്ലാന്ന് വെച്ചാല്‍ പിന്നെന്താ ചെയ്യാ!
കവിത നന്നായി

ismail chemmad said...

നിണമായാലും
നിറമില്ലാതെ കാണാലൊ


നന്നായിട്ടുണ്ട്, ആശംസകള്‍

അനില്‍കുമാര്‍ . സി.പി said...

‘എന്തിനീ ചെയ്തി?
അതൊരു നിയതി!‘

-അങ്ങനെ ആശ്വസിക്കാം അല്ലേ?

Salam said...

Ramesh aroor said it. the poem beautifully expresses the internal conflicts of the writer. And all of us share the same. But why don't we compensate it somewhat with paying back to the nature?

MyDreams said...

പുതിയ പുതിയ ചിന്തകള്‍ വെയിലിലേക്ക് ഇറക്കി വിടാലോ ...............നന്നായിരിക്കുന്നു

pallikkarayil said...

മരങ്ങൾ വേണം.
കൂരയും.

കൂരയ്ക്കകത്തെ
മരസാമഗ്രിയായ് മാറി
മരങ്ങളുതകണം.

കൂരയ്ക്ക് പുറത്ത്
എരിയുന്ന വെയിലിൽ
കുളിരരുളുമഴകായ്
ഉയിരിന്റെ ഉണ്മയായ്
മരങ്ങൾ നിറയണം.

എല്ലാമെല്ലാം
പരസ്പരപൂരകമാകണം.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വെളുത്തുവരുന്ന ലോകത്തിലേക്ക് ഒരിടവാതില്‍ തുറക്കുന്നു വരികള്‍ .പച്ചപ്പില്ലാത്ത നാളയെ പച്ചക്ക് കാണാന്‍ പാകത്തില്‍ ..

Sapna Anu B.George said...

മുറിഞ്ഞ മനസ്സിലെ നിണം
എന്റെ കറുത്ത
കുപ്പായം കൊണ്ട് മറച്ചു................ഈ വരീകൾ മനസ്സിലേറ്റി ഞാൻ ഇവിടുന്നൂ പോക്കുന്നു യൂസഫ് ജി.

ആസാദ്‌ said...

മനുഷ്യന്റെ മനസ്സ് പോലെ വെളുത്തു വരുന്ന പ്രകൃതിയിലേക്ക് തുറന്നു വച്ച ഒരു ജാലകം.. നല്ല കവിത..

നാമൂസ് said...

ഇത് പ്രകൃതിയുടെ കരള്‍ രക്തമല്ലോ..?
ഇതിന് എന്‍റെ തന്നെ നിറവും എന്‍റെ തന്നെ നോവുമല്ലോ..?
കറുത്ത പുതപ്പില്‍ ഈ ചൂട് അസഹ്യമാം വിധം വളരുക തന്നെ ചെയ്യും.
എങ്കിലുമാശ്വാസമായി നമുക്കൊരു തൈ വെക്കാം. എന്നോളം പോന്നൊരു സ്വത്തായി ജനനിക്ക് മിച്ചം വെക്കാം.

...sijEEsh... said...

ഉത്തരമില്ലാത്ത ചോദ്യം.