Thursday, April 14, 2011

വിഷുവിന്‌ വിളിച്ചാൽ നീ വരുമോ.?










വിഷുവിന്‌
വിളിച്ചാൽ
നീ വരുമോ.?

നാളെ
കണികാണുന്നത്
നിന്നെ
ആയിരിക്കണം.

നീ എന്റെ
കൊന്നയിൽ
ചിലങ്ക
ചാർത്തണം

ചെരാതിൽ
നിന്റെ
തിരി
തെളിയണം.

എനിക്കൊരു
പുതു-
വർഷമേകണം
ഐശ്വര്യത്തിന്റെ
സുഷുപ്തിയുടെ..

വരണേ....
വരണേ....
വരണേ....

9 comments:

yousufpa said...

എല്ലാവർക്കും വിഷു ആശംസകൾ..

Unknown said...

വരാമല്ലോ...

വിഷു ആശംസകൾ......

Manoraj said...

മറ്റേന്നാള്‍ വരാമിക്ക.. നാളെ വീട്ടുകാരോടൊപ്പം ചിലവഴിക്കട്ടെ:) വിഷു ആശംസകള്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

ഞാൻ വരാം കേട്ടൊ
ഒപ്പം
“വിഷുക്കൊന്നയില്ല ,കണിവെള്ളരിയും
കമലാനേത്രനും ...
വിഷുപ്പക്ഷിയില്ലിവിടെ
കള്ളന്‍ ചക്കയിട്ടത് പാടുവാൻ...
വിഷുക്കൈനീട്ടം കൊടുക്കുവാന്‍
വെള്ളിപണങ്ങളും ഇല്ലല്ലോ ...
വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ
വിഷു വിഷെസ് മാത്രം !“

A said...

വിഷു കഴിഞ്ഞു. എന്നാലും ഈ വിളിയുടെ ചന്തം കാണുമ്പോള്‍ മനസ്സില്‍ പിന്നെയും വിഷു. ഇഷ്ടമായി

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മനസ്സ് വിളിക്കുമ്പോള്‍ പ്രകൃതി ഉണരുന്നു.പോയ കാലത്തെ മനോഹരസ്മരണകള്‍ പുതുക്കാനുള്ള കൊതി...
കവിതക്കൊരു കണിക്കൊന്നയുടെ പൂച്ചന്തം.

Junaiths said...

തീര്‍ച്ചയായും വരും,വര്‍ഷം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന നന്മയുമായ്

അനില്‍കുമാര്‍ . സി. പി. said...

വിഷുക്കവിത നന്നായി. ഒരല്പം വൈകിപ്പോയ വിഷു ആശംസകളും.

sm sadique said...

ഒന്നും വൈകിപോകുന്നില്ല ;
ആശംസകളും … ആഘോഷങ്ങളും നിരന്തരം തുടരും…….
ആശംസകളോടെ…………………………………………