Tuesday, May 3, 2011

വേട്ടക്കാരൻ









മരണം..

അത്, വരുന്നുണ്ട്

വെയിലു തുളച്ച്,

രാവു തുളച്ച്,

നിലാവ് തുളച്ച്,

മഴ തുളച്ച്,

മഞ്ഞു തുളച്ച്,

നദി തുളച്ച്,

സമുദ്രം തുളച്ച്,

ജലം തുളച്ച്,

തീ തുളച്ച്,

കാട് തുളച്ച്,

കാറ്റ് തുളച്ച്,

ശകടം തുളച്ച്,

വീട് തുളച്ച്,

ശ്വാസം തുളച്ച്

ജീവനെ തേടി


ജീവി അലറി വിളിക്കും

മുക്രയിടും

നാവ് കടിച്ച് മുറിക്കും

പല്ല് കടിക്കും

വേദന കൊണ്ട് പുളയും.

അത്, ജീവനെ വലിച്ചെടുക്കും

എല്ലു തുളച്ച്


പിന്നെ,അത് യാത്രയാകും

ഒരു വേട്ടക്കാരനെ പോലെ

കൈകളിൽ

തൂങ്ങിക്കിടപ്പുണ്ടാകും

ജീവന്റെ കോർമ്പകൾ















12 comments:

yousufpa said...

പിന്നെ,അത് യാത്രയാകും

ഒരു വേട്ടക്കാരനെ പോലെ

കൈകളിൽ

തൂങ്ങിക്കിടപ്പുണ്ടാകും

ജീവന്റെ കോർമ്പകൾ

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

പലപ്പോഴും അന്ധനും ബധിരനുമാണ് ആ വേട്ടക്കാരന്‍..

Krithi Publications said...

കൃതി പബ്ലിക്കേഷന്‍സിന്റെ ഈ സംരംഭത്തില്‍ ഭാഗമായതിന് നന്ദി.

പുസ്തകം ആവശ്യമുള്ളവര്‍ sales@krithipublications.com എന്ന വിലാസത്തില്‍ ബന്ധപ്പെടുക!

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ വേട്ടക്കാരന്റെ ജീവനെ ആര് കോറമ്പയിൽ കോർക്കും..?

രമേശ്‌ അരൂര്‍ said...

ഒരു കുഞ്ഞു ജീവനില്‍ ഇത്രയധികം തുളകള്‍ വീണാല്‍ ???

Junaiths said...

കോര്‍ത്ത്‌ കൊണ്ട് പൊയ്ക്കളയും
ദയയേതുമില്ലാതെ ഒരുനാള്‍ ...

pallikkarayil said...

ഒട്ടും തുളക്കാതെയുമുണ്ടല്ലോ.
ഒരുപൂവടരും പോലെ...

പല്ലുകടിക്കാതെയും നാവുമുറിക്കാതെയും. നിലാവിന്റെ മുഖപ്രസാദം വാരിയണിഞ്ഞ്....

വേട്ടയാടപ്പെടുന്നപോലെയല്ലാതെ
വിരുന്നുവിളിക്കപ്പെടുന്നപോലെ...

കോർമ്പയിൽ കോർക്കപ്പെടാ‍തെ,
കൂട്ടിനായ് മാലാഖമാരാലാനയിക്കപ്പെട്ട്...

സ്വച്ഛന്ദമ്ര്‌ത്യു.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

എവിടെയും എപ്പോഴും തുളച്ചുകയറിവരുമത്..
അതിന്റെയൊരു വിത്യസ്തമായ കാഴ്ച്ച..

ആളവന്‍താന്‍ said...

തുളഞ്ഞു തുളഞ്ഞു തുളഞ്ഞ്.....

A said...

അത് വന്നിരിക്കും. ഫറോവയെ തേടിയും അത് വന്നിട്ടുണ്ട്. സദ്ദാം ഹുസൈനെ തേടിയും വന്നിടുണ്ട്. ജോര്‍ജ്‌ ബുഷിനെ തേടിയും മോഡിയെ തേടിയും അത് വരിക തന്നെ ചെയ്യും. കാരണം nuclear deterrent കൊണ്ട് തടുക്കാനാവില്ല അതിനെ.

Anurag said...

വരും വരാതിരിക്കില്ല

Unknown said...

തടുക്കാനാത്ത സത്യം!