Wednesday, June 22, 2011

ഉരുളുന്ന ചക്രങ്ങള്‍ക്ക്,






















ഉരുളുന്ന ചക്രങ്ങള്‍ക്ക്,

മുന്നിലെന്നുമൊരാജ്ഞയുണ്ട്.

എന്നാല്‍, താനെയൊന്നു-

രുളാന്‍ ശ്രമിച്ചാലൊ..!!,

എവിടെയെങ്കിലുമൊന്നുടക്കി

നില്‍ക്കണമെന്നൊരാജ്ഞയുമുണ്ട്.

സ്വന്തമായി, സ്വതന്ത്രമായി

എന്നാണൊന്നുരുളുക....?.

13 comments:

yousufpa said...

ഉരുളുന്ന ചക്രങ്ങള്‍ക്ക്.


വളരെ പണ്ട്, കവിത എഴുതാൻ പഠിക്കാത്ത കാലത്ത്, മഴച്ചെല്ലം എന്ന ബ്ലോഗിൽ എഴുതിയതാണീ കവിത. അതൊന്ന് കവിതക്കായുള്ള ഈ ബ്ളോഗിൽ പുന:പ്രസിദ്ധീകരിക്കുന്നു.
പൊറുക്കണേ..

രമേശ്‌ അരൂര്‍ said...

അച്ചു തണ്ടിലെ ബന്ധനത്തില്‍ നിന്ന് മോചിതനായാല്‍ ...പക്ഷെ അപ്പോള്‍ അതിന്റെ ധര്‍മം മറ്റൊന്നകുമല്ലോ ...
ഒരു കണക്കില്‍ കാര്യ കാരണ ബന്ധം തന്നെയാണ് പ്രപഞ്ചത്തിലെ എല്ലാ ധര്മങ്ങളുടെയും നില നില്‍പ്പിനു പിന്നില്‍ ..:)

പള്ളിക്കരയിൽ said...

അങ്ങനെ ഉരുളാവുന്ന കാലത്ത് ഉരുണ്ടില്ല. ഇനി ആരെങ്കിലും ഉരുട്ടിത്തന്നാൽ ഉരുളാമെന്നു മാത്രം.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

സ്വന്തമായും സ്വതന്ത്രമായും ഉരുളാന്‍ ഉള്ളതല്ലേ ബ്ലോഗ്‌?

പ്രയാണ്‍ said...

നല്ല കവിത യൂസ്ഫ്പ......പക്ഷേ
"എവിടെയെങ്കിലുമൊന്നുടക്കി

നില്‍ക്കണമെന്നൊരാജ്ഞയുമുണ്ട്" ഈ വരിയില്‍ ആജ്ഞയല്ല അവിടെ ഉചിതമായ വാക്കെന്ന് മനസ്സുപറ്യുന്നു......:)

Muralee Mukundan , ബിലാത്തിപട്ടണം said...

അരുളിചെയ്താൽ ഉരുളിക്കോളും...

Manoraj said...

ഞാന്‍ ഇത് വായിച്ചിട്ടുണ്ട്. ഈ കവിത കാണുമ്പോള്‍ മറ്റൊരു വിഷമവും ഓര്‍മ്മ വരുന്നു. ഇക്കക്ക് അറിയാമല്ലോ.. സോറി എന്നേ പറയുന്നുള്ളൂ :(

Ismail Chemmad said...

ബന്ധങ്ങളുടെ ബന്ധനങ്ങള്‍ ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഉറക്കത്തില്‍ ഞാന്‍ സ്വന്തമായി സ്വതന്ത്രമായി ഉരുണ്ടുരുണ്ട്‌ താഴെ വീണതോര്‍ക്കുന്നു
:)

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അര്‍ത്ഥവത്തായ,മനോഹരമായ വരികള്‍

Junaiths said...

ഒറ്റ എന്നോരോര്‍മ്മയില്‍ ...........

A said...

ആജ്ഞകള്‍ മാത്രം കേട്ട് ഉരുളാന്‍ വിധിക്കപ്പെട്ട അടിമകള്‍ ചക്രങ്ങള്‍. സ്വന്തമായി ഉരുണ്ടാല്‍ അനാര്‍ക്കി ഉടലെടുക്കില്ലേ. ജന്മി പറയുന്നത് കേട്ടോളൂ. അതിലാണ് സര്‍വ്വ മോക്ഷം.

jayanEvoor said...

അല്ലെങ്കിലും ചക്രങ്ങൾക്ക് സ്വന്തമായൊരസ്തിത്വം ല്ല. ബന്ധനത്തിലാണെപ്പൊഴും!